ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ച്ചു ഒന്നിനൊന്നായി തയ്യാറാക്കുന്ന ഹരജി ശരിയായിരിക്കുമെന്നുള്ള വിശ്വാസത്തോടുകൂടി ഒപ്പിട്ടയക്കാനിട വന്നേക്കാവുന്നതും തന്നിമിത്തം നമുക്കു അപരിമിതമായ നഷ്ടമായിരിക്കും ഫലമെന്നു വന്നേക്കാവുന്നതുമാണ്. ഇങ്ങിനെ ഓരോ സംഗതികളും വെളിവായി പറയുന്നതായാൽ അതുകൊണ്ടു തന്നെയൊരു ദീൎഗ്ഘലേഖനമാവാൻ ധാരാളം സംഗതികൾ ഉണ്ട്. ചുരുക്കിപ്പറയുന്നതായാൽ ഇംഗ്ലീഷിലല്ലാതെ ഒരു കച്ചേരിസ്ഥലങ്ങളിലും മററു പബ്‌ളിൿ സ്ഥലങ്ങളിലും ഒരു കാൎയ്യവും സാധിക്കുന്നതിനു നിവൃത്തിയില്ലെന്ന് ആയിരിക്കുന്നു.

നാടോടുമ്പോൾ നടുവെ എന്നും കാലം പോലെ കോലമെന്നും മററുമുള്ള പഴമൊഴികൾ അനുസരിച്ചു കാലാനുസരണം കൂടാതെ കഴികയില്ലെന്നു വന്നിട്ടുള്ളതായ ഇംഗ്ലീഷു ഭാഷ കൂടി അഭ്യസിക്കേണ്ടത് അത്യാവശ്യമായി പരിണമിച്ചിരിക്കുന്നു.

ഇതുകൾക്കും പുറമെ ഓരോ ശാസ്ത്രസംബന്ധമായും ചരിത്രസംബന്ധമായും എത്ര ഗ്രന്ഥങ്ങളാണ് നമുക്കത്യാവശ്യം അറിയേണ്ടതായിട്ടു ഈ ഭാഷയിൽ ഉള്ളതെന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും കണക്കും കയ്യുമില്ലാ.

ഇനി ഒരു സംഗതി കൂടി ഇവിടെ പറയാം. അതായത് ഓരോ വിശേഷസംഭവങ്ങൾ ഓരോ രാജ്യങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനെ നമുക്കു അറിയേണമെങ്കിൽ അതിനും ഇംഗ്ലീഷിന്റെ സഹായം വേണ്ടിയിരിക്കുന്നു. പക്ഷെ ആ സംഗതികൾ ഇംഗ്ലീഷു പഠിക്കാതെ തന്നെ നമ്മൾ ഇപ്പോൾ അറിയുന്നില്ലെ എന്നു ചോദിക്കയാണെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/94&oldid=169554" എന്ന താളിൽനിന്ന് ശേഖരിച്ചത്