ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

--- 9 ---

വായന മുതലായ പ്രാഥമികപഠനങ്ങളെല്ലാം പഠിപ്പിച്ചിരുന്നു. എന്നാൽ പെൺകിടാങ്ങൾക്ക് ഇതി ലധികമായി വലിയ വിദ്യാഭ്യാസമൊന്നും കൊടുത്തിരുന്നു എന്നു തോന്നുന്നില്ല. അവരെ ശുശ്രൂഷ, പാചകവൃത്തി, ഗൃഹഭരണം മുതലായ കാര്യങ്ങളെ പ്രവർത്തിച്ചു ശീലിപ്പിക്കുന്നതിലായിരുന്നു നമ്പൂ തിരിമാരുടെ ശ്രദ്ധ അധികം. പതിഞ്ഞിരുന്നതെന്നു പറയാം. ഉണ്ണികളുടെ വിദ്യാഭ്യാസത്തിലാണു അവർ വളരെ മനസ്സിരുത്തിയിരുന്നത്. ഉണ്ണികളുടെ അക്ഷരാഭ്യാസം കഴിഞ്ഞാൽ എട്ടാം വയസ്സിൽ ഉപനയനമായി. ഉപനയത്തിന്നുശേഷമേ അവരുടെ ശരിയായ വിദ്യാഭ്യാസമാരംഭിക്കുന്നുള്ളു. ഉപനയ നം എന്ന വാക്കിന്റെ അർത്ഥം തന്നെ ഈയൊരു സംഗതിയെ തെളിയിക്കുന്നുണ്ട്. ആചാര്യന്റെ സമീപം നയിപ്പിക എന്നാണല്ലൊ അതിന്റെ താല്പര്യം. സമാവർത്തനം കഴിയുന്നതുവരെ മിക്ക വാറും വേദത്തിലെ സംഹിതാഭാഗമാണു അദ്ധ്യയനം ചെയ്തുവരാറുള്ളത്. ഈ കാലങ്ങളിൽ വിദ്യാഭ്യാസ ത്തിന്റെ ഒരു വിഭാഗമായ കായികസംസ്കാരവും സമ്പാദിച്ചിരുന്നു. ആദിത്യനമസ്കാരം മുതലായവയെ ക്കൊണ്ടാണ് ഈ ഒരുകാര്യം അവർ സാധിച്ചിരുന്നത്. സമാവർത്തനം കഴിഞ്ഞാൽ സ്വകലദെവതാ ക്ഷേത്രങ്ങളിലും, ദേശക്ഷേത്രങ്ങളിലും, ഗ്രാമക്ഷേത്രങ്ങളിലും ഒരു ക്ലപ്ത




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/17&oldid=169565" എന്ന താളിൽനിന്ന് ശേഖരിച്ചത്