ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-20-
ണെന്നാണു പറയാനുത്. പണ്ടത്തെക്കാലമല്ല ഇത്; പലേ ഭേദങ്ങളും വന്നുകൂടീട്ടുണ്ട്. പണ്ട് ഹിന്ദു ധർമ്മശാസ്ത്രപ്രകാരം നാട്ടുരാജാക്കന്മാരാണു കേരളത്തെ ഭരിച്ചിരുന്നത്. രാജഭാഷ സംസ്കൃതമായിരുന്നു. വർണ്ണാശ്രമധർമ്മങ്ങളെ നടത്താൻ അന്നു യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. നികുതികൊടുക്കേണ്ടഭാരവും വളരെ ചുരുക്കമായിരുന്നു. എന്നാൽ ഇന്നത്തെ ഭരണം ബ്രിട്ടീഷ് ആധിപത്യത്തിലാണ്‌. നിയമമെല്ലാം ജാതിമതഭേദം കൂടാതെ സർവ്വസാധാരണമാകയാൽ വർണ്ണാശ്രമധർമ്മങ്ങളെ നടത്താൻ വളരെ പ്രയാസമായിത്തീർന്നിരിക്കുന്നു. രാജഭാഷ ഇംഗ്ളീഷാണ്‌. നികുതി നിർബന്ധമായിരിക്കുന്നു. ചിലവു വെറെയും വളരെ വർദ്ധിച്ചിട്ടുണ്ട്. പണ്ട് സംബന്ധം തന്നെ വളരെ അപൂർവ്വം; ഉണ്ടെങ്കിൽ തന്നെ ചിലവ് വളരെ ചുരുക്കം. എന്നാൽ ഇന്ന് ഭാര്യാപുത്രന്മാരെ പരിഷ്കൃതരീതിയിൽ പരിപാലിക്കേണ്ടഭാരം നിർബന്ധമായി വന്നുകൂടിയിരിക്കുന്നു. പണ്ടു സ്വന്തം ചിലവ് വളരെ ചുരുങ്ങിയമാതിരിയിലായിരുന്നു. എന്നാൽ ഇപ്പോൾ കാപ്പി, സോപ്പ്, തൊപ്പി, കുപ്പായം മുതലായത് ഒഴിച്ചുകൂടാത്തതായിത്തീർന്നിട്ടുണ്ട്. ഇങ്ങിനെ നോക്കുന്നതായാൽ പണ്ടത്തെക്കാൾ പലേ സംഗതികളിലും ഇന്നു ഭേദഗതികൾ വന്നുകൂടീട്ടുണ്ടെന്നുകാണാം. ഇത് ആരുടെയും കുറ്റമല്ല. കാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/28&oldid=169576" എന്ന താളിൽനിന്ന് ശേഖരിച്ചത്