ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാരുറ്റ വാടാത്ത വെള്ളിനക്ഷത്രമേ,
ഭാരതത്തിന്നുള്ളഭിമാനമാണു നീ!

ഗീതലയിച്ചൊരീ മണ്ണിൽ മുളയ്ക്കുന്ന-
തേതും പവിത്രഫലാഢ്യമാണെന്നുമേ!
വൃന്ദാവനംവാച്ചൊരീ മഹിതൻ മന-
സ്പന്ദനംപോലും കലാചോദനപ്രദം!
സീതയെപ്പെറ്റൊരീ നാടേ, തു ശുദ്ധിതൻ-
സീമയും വന്നു നമിക്കും തപോവനം!
ആ നാടിനാ, നാടിനാ, ദർശശുദ്ധമാ-
മാ നാടിന, ന്വഹാരാധനാമൂർത്തിയായ്,
വിസ്മയമാകവേ, വിശ്വമഹാകവേ,
വിഖ്യാതികൊണ്ടു ജയക്കൊടി നാട്ടി നീ!

-നവംബർ, 1936

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/17&oldid=169625" എന്ന താളിൽനിന്ന് ശേഖരിച്ചത്