ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-3-


<poem> പിന്നീടതിങ്കലുടഞ്ഞപോൽ സൂര്യന്റെ മിന്നും കഷണങ്ങൾ ബിംബിക്കുന്നു,        19

തീരവും, വൃക്ഷവുമാകാശവുമെല്ലാം തീരക്കുഴപ്പമായ് തന്നേകാൺമൂ.        20


സംശയംതീർപ്പാനും ലോകതത്വം സ്വയം സംസർഗ്ഗംകൊണ്ടു പഠിപ്പതിന്നും        21

ഗ്രന്ഥം കഥിപ്പതോ, ഗ്രാമ്യന്മാർ ചൊൽവതോ സിദ്ധാന്തമെന്നു ഗ്രഹിപ്പതിന്നും,        22

എന്തെന്നാൽ ലോകത്തെ ഗ്രാമ്യന്മാരിൽ നിന്നെ പന്തിക്കീമാമുനി കേട്ടിട്ടുള്ളു;        23

രാത്രിയാംവേളയിൽ മഞ്ഞിലടനംചെ- യ്തത്രചെല്ലാറുണ്ടു ഗ്രാമ്യജനം.        24

തന്റെ ഗുഹാഗൃഹം സംത്യജിച്ചാമുനി തൻയോഗദണ്ഡം ധരിച്ചു കയ്യിൽ,        25

പാലസ്റ്റയിൽ ശംഖത്തോടൊന്നുഷ്ണീഷത്തിൽ ചേലൊത്ത തീർത്ഥയാത്രക്കുവെച്ചാൻ;        26


പാഠാന്തരം.   (വന്ദ്യശിരസ്രത്തിൽ സന്യാസമുദ്രയു-   മെന്നേ! മുനിചേർത്തൊരുങ്ങിക്കൊണ്ടു;)

നന്നായുദയാർക്കൻ പൊങ്ങിവരുംനേരം തന്നേ മുനീന്ദ്രനും യാത്രയായി,        27

ശാന്തമായ് ചിന്തിച്ചാമാമുനി, കാണ്മതു സന്തതം നോക്കി ഗ്രഹിച്ചുപോയി.        28


വന്നപ്രഭാതം കഴി്ഞു വഴിയെങ്ങൂ- മൊന്നുമില്ലാതുള്ള മൈതാനത്തിൽ;       29






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sanyasi_1933.pdf/13&oldid=169694" എന്ന താളിൽനിന്ന് ശേഖരിച്ചത്