ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചത്തുപ്പണിക്കരെ നുമ്മൾക്ക് അത്രവേഗം വിടാൻ പാടില്ല. ഈ കള്ളജോത്സ്യൻ ഇയാളുടെ വീട്ടിൽ തിരിയെ എത്തിയത് അറിഞ്ഞ ഉടനെ രാമവർമ്മൻ തിരുമുല്പാട് ഇയാളെ വിളിപ്പാൻ ആളെ അയച്ചു. എടത്തിൽ പ്രശ്നംകഴിഞ്ഞാൽ എല്ലാം തിരുമല്പാട് ഉടനെ പണിക്കരെ വരുത്തി സകല വിവരങ്ങളും ചോദിച്ചറിയുമാറുണ്ട്. അച്ചനെപ്പോലെതന്നെ പ്രശ്നശാസ്ത്രത്തിൽ തിരുമുല്പാട്ടിലേക്കും ബഹു വിശ്വാസമാണ്. പണിക്കര് രണ്ടുദിക്കിലും തരംപോലെ പറഞ്ഞ് പണം പിടുങ്ങന്നതിൽ അതിനിപുണനും ആയിരുന്നു.

ചാത്തുപ്പണിക്കരു് ജാഗ്രതയായി ഉദയന്തളി കോവിലകത്തു കല്പനപ്രകാരം ഹാജരായി. അച്ചനെ തൊഴുത് അഭിവാദ്യം ചെയ്തതിലും ഭംഗിയായി ആ വക ആചാരങ്ങളെ എല്ലാം കാണിച്ചു പഞ്ചപുച്ഛമടക്കി മുമ്പാകെ നിന്നു.

തിരുമുല്പാട്  :- എന്താണ് ഇന്നലെ പൂഞ്ചോലക്കര പ്രശ്നത്തിന്നു പോയിരുന്നുവോ ? എന്തു സംബന്ധമായിട്ടിയിരുന്നു പ്രശ്നം ?

ചാ :- (മന്ദഹസിച്ചുംകൊണ്ട്) ഒരു വ്യവഹാരപ്രശ്നമായിരുന്നു.

തി :- എങ്ങിനെ പ്രശ്നവശാൽ , എടത്തിലേക്കു ഗുണമായിട്ടോ കണ്ടത് ?

ചാത്തുപ്പണിക്കരു് ഒരു മന്ദഹാസത്തോടുകൂടി തല പതുക്കെ ഒന്നു താഴ്ത്തി നിന്നു.

ത :- എന്താണ് പറയാൻ മടിക്കേണ്ട. പ്രശ്നവശാൽ ഗുണമായിട്ടാണ് കണ്ടത് എങ്കിൽ ഇവിടെ അതുകൊണ്ടു ഒരു മൌഢ്യവും ഇല്ല. ധാരാളമായി പറയാം. എന്തായിരുന്നു രാശി ?

പ  :- കന്നി രാശിയായിരുന്നു. ശനി ഉദയമാണ്.

തി  :- അതുകൊണ്ടോ ?

പ :- റാൻ. ഗുണം പോരാ. വ്യവഹാരപ്രശ്നത്തിനു പാപോദയം കേവലം വിരോധം തന്നെ. 'പാപേ ലഗ്നതേ പരാജയ ശിരോരുഗ്‌‌ദുഃഖദുഷ്കീർത്തായാഃ സ്ഥാനഭ്രംശ ധനക്ഷയാഖില ശരീരാസ്വസ്ഥ്യ ദുഃഖാധികാഃ പാപേ വിത്തഗദേ സ്വപൂർവ്വനിചത ദ്രവ്യക്ഷയോ വക്രരുഗ് ഭർത്തവ്യമായ ദക്ഷണാംബഗരുജാ ദുഷ്ടോക്തി പാത്രക്ഷതി '. ഈ പ്രമാണം കൊണ്ട് പാപൻ ലഗ്നഗതനായിരിക്കും വിഷയത്തിങ്കൽ പരാജയം , കാര്യത്തിൽ തോൽമതന്നെ , മനോദുഖം , അപകീർത്തി , സ്ഥാനഭ്രംശം മുതലായ കഠിനദോഷഫലങ്ങളാണ്. അത് ഇവിടെ വന്നിട്ടുണ്ട്. ശനി വിശേഷിച്ചും ദോഷവാൻ തന്നെ ഹോരാ ശാസ്ത്രത്തിൽ പറയുന്നു "അദൃഷ്ടാർത്ഥോരോഗീ മദനവശ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/124&oldid=169758" എന്ന താളിൽനിന്ന് ശേഖരിച്ചത്