ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കള്ളു കുടിച്ചിട്ടും ചൂതാട്ടത്തിലും കൂടി ശങ്കരമേനോൻ തന്നെയാണു മുക്കാലും പണം കളഞ്ഞത്. പിന്നെ ഞങ്ങൾ ശെലവിനു ഞെരുക്കമായി, ശങ്കരമേനോൻ ഒരു ചതിക്കു വട്ടംകൂട്ടി. തമ്പുരാന്റെ ഈ എടത്തിൽ വളരെ കോപ്പുണ്ടെന്നു കല്യാണിഅമ്മ പറഞ്ഞിട്ടുണ്ട്. ഈ പട്ടാണിച്ചി പെൺകിടാവ് വളരെ നന്നാണല്ലോ. ഇതു കല്യാണിഅമ്മയുടെ മകളാണെന്നു പറഞ്ഞു തമ്പുരാന്റെ എടത്തിൽ വന്നു കൂട്ടംകൂടിയാൽ വല്ലതും കിട്ടുമെന്നു ശങ്കരമേനോൻ പറഞ്ഞ് പിള്ളയെ ബോധിപ്പിച്ചു. ഞാനും അങ്ങനെ തന്നെ പറയണമെന്ന് പൊന്നും വിളക്കും വെച്ച് സത്യം ചെയ്യിച്ചു. ഞാൻ സത്യം ചെയ്തു. ഞങ്ങൾ പിന്നെ രമേശ്വരത്തുവന്നു. അവിടെ വൈത്തിപ്പട്ടർ സ്വാമിയെ കണ്ടു. ശങ്കരമേനോൻ ഈ പട്ടാണി പെണ്ണെ കല്യാണിഅമ്മയുടെ മകളാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചു. സ്വാമി കല്യാണിഅമ്മ മരിച്ചതു കേട്ടു വ്യസനംകൊണ്ട് പെൺകുട്ടിയേയും ഞങ്ങളേയും സ്വാമീന്റെ ഗൃഹത്തിൽ കൊണ്ടെന്നു അവിടുന്നു തമ്പുരാനു എഴുത്തയച്ചു. അതിന്റെ ശേഷം സ്വാമിക്കു ഈ പട്ടാണിച്ചി കുട്ടിയുടെ നിറവും ഉടുപുടവയും കണ്ടു സംശയമായി എന്നോട് തെരക്കി ചോദിച്ചു. സത്യം ചെയ്തു ചോദിച്ചപ്പോൾ ഞാൻ നേരെല്ലാം പറഞ്ഞു. സ്വാമിക്കു ബഹുദേഷ്യമായി. ശങ്കരമേനോൻ അപ്പോഴേക്കു ഉദയന്തളിനിന്ന് ആളെ വരുത്തി, ഞങ്ങൾ ഉദയന്തളിക്കു പോന്നു. ഇതാണു തമ്പുരാനെ സത്യം.

അ:- ശിവ, ശിവ, നാരായണ! കേട്ടതു മതി, മതി, മതി, പട്ടാണിച്ചി ജാതിയാണു പെണ്ണ്.

കൃ:- അതെ, തമ്പുരാനെ.

അ:- ഈ മുസൽമാൻ ജാതി മാപ്പിളജാതിയോ?

കൃഷ്ണൻ വൈത്തിപ്പട്ടരുടെ മുഖത്തു നോക്കി.

വൈ:- അതെ, ശുദ്ധ ബൗദ്ധൻ ബൗദ്ധജാതിതന്നെ.

അ:- കഷ്ടം, ശിവ! ശിവ! കഷ്ടം വൈത്തിപ്പട്ടരെ, നിങ്ങൾ എന്തുകൊണ്ട് ഈ വിവരം ഉടനെ ഉദയന്തളിക്കു അറിയിച്ചില്ല. ഉദയന്തളിക്കാരും ഇവിടെയും ബദ്ധ മത്സരമായാലും അവരുടെ ക്ഷേത്രം മുതലായതു അശുദ്ധം വരുത്തുന്നതു ബ്രാഹ്മണർക്കു പരക്കെ ദോഷം വരുന്ന കാര്യമണല്ലൊ. നിങ്ങൾ എന്തുകൊണ്ട് ഇതുവരെ അറിയിച്ചില്ല.

വൈ:- ഞാൻ എന്താണു എജമാനനെ അറിയിക്കേണ്ടത്? ഉദയന്തളിയിൽനിന്ന് ഉദയവർമ്മൻ തിരുമുല്പാടുതന്നെ വന്നു ഈ കുട്ടിയേയും രാമൻപിള്ളയേയും കെട്ടിവലിച്ചുകൊണ്ടു പോവുമ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/134&oldid=169769" എന്ന താളിൽനിന്ന് ശേഖരിച്ചത്