എങ്കിലും വൈത്തിപ്പട്ടരുടെ സ്വഭാവത്തെക്കുറിച്ചു താൻ പറഞ്ഞിട്ടുള്ളതു മുഴുവനും അനുകരിച്ചിട്ടാണു തന്റെ അഭിപ്രായം എന്നുള്ള ഏക സംഗതി മാത്രം ഓർത്തിട്ടാണു്. രാമൻമേനോനും അങ്ങിനെ തന്നെയെന്നു അഭിപ്രായപ്പെട്ടു.
ശ:- എന്നാൽ ഈ കത്തിനു് എന്താണ് മറുവടി അയക്കേണ്ടതു്? എന്നുവെച്ചാൽ അത് ഉടനെ തയ്യാറാക്കുന്നതു് ഏറ്റവും നല്ലതാണെന്നു് എന്റെ താഴ്മയുള്ള ബുദ്ധിയിൽ തോന്നുന്നതു് ഇവിടെ കേൾപ്പിക്കുന്നു.
രാ.തി:- ശങ്കരൻതന്നെ കത്തുണ്ടാക്കി തരണം. വേഗം കടലാസ്സു്, തൂവൽ, മഷി ഇതുകളെ കൊണ്ടുവരിക.
ശ:- കടല്ലാസ്സും മറ്റും കൊണ്ടുവരാം. കത്തു് എഴുതുന്നതു് കണ്ടമ്മാമൻ അല്ലെ, വളരെ നല്ലതു്.
രാ.തി:- കത്തു നീ തന്നെ എഴുതണം. കടലാസ്സും മറ്റും വേഗം കൊണ്ടുവരണം. കണ്ടന്മേനോന്നു് ഈ കാര്യത്തിൽ വളരെ എഴുതുവാൻ എനി എടയുണ്ടാകുമല്ലോ.
കണ്ടന്മേനോന് ഇതു് അത്ര രസിച്ചില്ല. എന്നാൽ ഒന്നും പറയാതെ നിൽക്കുന്നതു് നല്ലതല്ലെന്നു വിചാരിച്ചു് "ഓ,ഹോ, കത്തു എഴുതുന്നതു ശങ്കരൻ തന്നെ ആകട്ടെ, ഞാൻ സമ്മതിച്ചു. നമുക്ക് ഇവന്റെ വാചകത്തിന്റെ രീതിയും ഒന്നറിയാമല്ലോ." ഇതു കേട്ടപ്പോൾ ശങ്കരൻ എഴുത്തു് എഴുതുന്നതു് ഇപ്പോൾ പറഞ്ഞപ്രകാരം തന്നെ മതിയായിരിക്കും. അങ്ങനെയാണെങ്കിൽ ഞാൻ അതുപ്രകാരം എഴുത്തുണ്ടാക്കിക്കൊണ്ടുവന്നു വായിച്ചു കേൾപ്പിക്കാം.
രാ.തി:- ഓ, ഹൊ, ധാരാളം മതി. ഒന്നു എഴുതിക്കൊണ്ടുവരിക. ശങ്കരൻ എഴുതിയാൽ വളരെ നന്നാവുമെന്നു് എനിക്കു ബോദ്ധ്യമാണു്.
ശങ്കരൻ ഉടനെ അകായിൽ പോയി എഴുത്തു് എഴുതിക്കൊണ്ടു വന്നു. താഴെ പറയും പ്രകാരമായിരുന്നു എഴുത്ത്.
"തന്റെ എഴുത്തു കിട്ടി. തിരുവനന്തപുരത്തുകാരൻ രാമൻപിള്ള എന്നു തന്റെ എഴുത്തിൽ കാണുന്ന രാമൻമേനോൻ എന്ന ആൾ ഒരു പെൺകുട്ടിയോടുകൂടി നമ്മുടെ വക ഒരു മഠത്തിൽ താമസിച്ചുവരുന്നുണ്ടു്. അതു താൻ എഴുത്തിൽ കാണിച്ചപ്രകാരം നമ്മുടെ ചിലവിന്മേലല്ല അവരുടെ സ്വന്തം ചിലവിന്മേലാണു്. ആ പെൺകുട്ടി മുസൽ