ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രീത്യമോ കേവലം ഇല്ലാതിരിക്കുന്നത് ഈശ്വരസഹായത്താൽ മാത്രമാണെന്നു പൊതുവിലുള്ള ആളുകൾക്കു തോന്നാം.

ഈ ക്ഷേത്രത്തിന്റെ ഉന്നതമായ ഭാഗത്തിലെല്ലാം ശാതകുംഭസ്തൂപുകൾ അവിടവിടെ ഉണ്ടായിരുന്നതുകളിൽനിന്നു ഉപരിതലത്തിലാകവെ മൂടിയിരുന്ന ചെമ്പു പലകകളിൽ സൂർയ്യപ്രഭ രാവിലേയും വൈകുന്നേരവും തട്ടുമ്പോൾ ഉണ്ടാവുന്ന കനകമയങ്ങളായും പിംഗലങ്ങളായും രക്തോച്ഛ്ഠനങ്ങളായും സംഗതിവശാൽ എടയ്ക്കിടയ്ക്കു രൂപ്യമയങ്ങളായും ഉള്ള വർണ്ണങ്ങൾ ഏതെല്ലാം പ്രകാരത്തിൽ ഉള്ള ശോഭയെ ഈ ചെമ്പടിച്ച മേൽപുരകൾക്കും ഈ പൊൻതാഴികക്കുടങ്ങൾക്കു തന്നെയും കൊടുക്കുന്നു എന്നു മനസ്സുകൊണ്ട് ആലോചിച്ചാൽ ഏവനും തോന്നും. പിന്നെ ജനങ്ങളുടെ വസതികൾ ഇന്നപ്രകാരത്തിൽ തിക്കിത്തിരക്കീട്ടാണെന്നു പറഞ്ഞാൽ അവസാനമില്ലാത്ത ഈ സ്ഥലത്ത് ഈ ക്ഷേത്രത്തിന്റ ഒരു കാഴ്ച എന്തായിരിക്കുമെന്നു സാധാരണയായി ഏവനും മനസ്സിലാവുന്നതാണ്. രാവിലെ നേരം അഞ്ചുമണി മുതൽ രാത്രി പന്ത്രണ്ടുമണിവരെ ഈ ക്ഷേത്രത്തിൽ മഹോത്സവമായിട്ടുതന്നെ ദിനംപ്രതി കഴിഞ്ഞുവരുന്നതാണ്. ഇതിന്റെ വിശേഷതകൾ എല്ലാം ഈ പുസ്തകത്തിൽ പ്രത്യേകിച്ചു പറവാൻ ഞാൻ ഭാവിക്കുന്നില്ല. നുമ്മൾക്ക് ഇവിടെ പറയേണ്ടുന്ന കഥ ഒരു സിവിൽ വ്യവഹാരത്തെക്കുറിച്ചു മാത്രമാകയാൽ അതിനെ സംബന്ധിച്ചുള്ള മനുഷ്യരുടെ കഥ മാത്രം ഇവിടെ അല്പം പറയേണ്ടതു യോഗ്യമാണ്.

ഉയർന്നതരം പരീക്ഷകൾ കൊടുത്തു ജയംപ്രാപിച്ച് ആ അവസ്ഥയെ കാണിക്കുന്നതായ വാചകത്തോടുകൂടി ഉണ്ടാക്കപ്പെട്ടിട്ടുള്ള ഓട് , ചെമ്പ് , മരം , കാൻവാസ് മുതലായ സാധനങ്ങളിൽ എഴുതി പതിച്ചിട്ടുള്ള വക്കീൽമാരുടെ വീടുകൾ അസംഖ്യം. ബാരിസ്റ്റർ അറ്റ് ലൊ , എം.എ., എം.എൽ , എം.എ.ബി.എൽ , ബി.എ.,ബി.എൽ, എൽ.എൽ.ബി. , എഫ്.എ.ബി.എൽ എന്നിങ്ങനെയുള്ള പരീക്ഷകൾ ഒന്നും ജയിച്ചിട്ടില്ല. എന്നാൽ, കർപ്പൂരയ്യന്റെ ബുദ്ധിസാമർത്ഥ്യം വിശേഷപ്രാപ്തിയും നിമിത്തം അയാൾ വ്യവഹാര കാർയ്യം സംബന്ധമായി ഈ പട്ടണത്തിലുള്ള തിരക്ക് അതികലശൽ തന്നെ. വക്കീൽമാരും കക്ഷികളും കൂടി ഒരു തെരക്ക് , മറ്റൊരേടത്ത് വക്കീൽമാരും വക്കീൽമാരുംകൂടി ഒരു തെരക്ക് മറ്റൊരേടത്ത്

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/153&oldid=169790" എന്ന താളിൽനിന്ന് ശേഖരിച്ചത്