ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക :- വിശേഷസംഗതി ഒന്നുമില്ല. എന്നാൽ ഒരു കാർയ്യത്തിൽ കുറച്ചു സംശയം. "പ്രത്യേകനിവൃത്തി ആക്ട്" ഇവിടെ ഉണ്ടോ ? ഉണ്ടെങ്കിൽ അത് ഒന്ന് നോക്കേണ്ടിയിരിക്കുന്നു.

ശാമുമേനോൻ :- ഇവിടെ ഉള്ളത് ഇംഗ്ലീഷിൽ ആണ്. അത് കൊണ്ടു വിരോധമില്ല. മലയാളത്തിൽ തർജ്ജമയാക്കി ഞാൻ പറഞ്ഞുതരാം. എന്നു പറഞ്ഞു ശാമുമേനോൻ പുസ്തകം എടുത്തുകൊണ്ടു വരാൻ പോയി.

ക :- ഈശ്വരോ ! രക്ഷതു ! ഇങ്ങിനെയും ആളുകൾ ഉണ്ടാവുന്നതു നമ്മുടെ ഭാഗ്യം തന്നെ. എന്നോർത്തുംകൊണ്ട് പുറത്തു കാത്തിരുന്നു: അപ്പോൾ ശാമുമേനോൻ പുസ്തകം എടുത്തുകൊണ്ടു വന്നു. ഇതാണ് സ്പെസിഫിക്ക് റിലീഫ് ആക്ട് എന്നു പറഞ്ഞു . ശരി , ഇതൊന്നു വായിച്ചുകേട്ടാ. നന്നായിരുന്നു. ശാമുമേനോൻ വായിച്ചു തുടങ്ങി. കണ്ടൻമേനോൻ അതു കേൾക്കാനായി അതിശ്രദ്ധയോടെ ചെവി കൊടുത്തു സന്നദ്ധനായിരുന്നു. ഇയാൾ ഒരു മാതിരി ഒന്നുമുതൽ 57 വരെ വകുപ്പുകൾ തർജ്ജമ ചെയ്തുകൊണ്ടുപോയി. കണ്ടന്മേനോൻ സശ്രദ്ധനായി കേൾക്കുകയും ചെയ്തു. ഒരു ശ്രദ്ധകൊണ്ടും ഉത്സാഹംകൊണ്ടും കാർയ്യം വിചാരിച്ച വഴിക്കു ഒന്നും വന്നില്ല. ആക്ട് യാതൊന്നും മനസ്സിലായില്ല.

ക :- ഈ ആക്ട് വലിയ കഠിനം തന്നെ. എല്ലാ ആക്ടു പോലെയല്ല അപ്പാ , വലിയ ഉഗ്രവേഷം തന്നെ. എനിക്ക് ഇതിൽ സ്ഥാപനവിധിയുടെ തത്വമാണ് അറിയേണ്ടത്. അതിനുള്ള സെക്കിൻ വായിച്ചില്ലല്ലോ.

ശാ :- ഓ, ഹൊ , ഇതാണ് ആവശ്യം. ഇതു 42-ം സെക്ഷ്യനിൽ ഉണ്ടല്ലോ. അതിന്റെ തർജ്ജിമ ഒന്നുംകൂടി വായിച്ചു കേൾപ്പിച്ചു തരാമല്ലോ.

ക :- ഈശ്വരാ ! എന്നാൽ നന്നായിരുന്നു.

ശാമുമേനോൻ പുസ്തകത്തിൽ 42-ം സെക്ഷ്യൻ താഴെ പറയും പ്രകാരം വായിച്ചു. "42 യാതൊരുത്തനും വല്ല വസ്തുവെ സംബന്ധിച്ചോ , വല്ല ശാസ്ത്രീയമായ സ്ഥിതിയെ സംബന്ധിച്ചോ അതിനെ സ്ഥാപിച്ചു കിട്ടുവാനായി , വല്ല ഒരുത്തന്റെ മേലും വ്യവഹാരം കൊടുക്കാവുന്നതും കോടതിയുടെ യുക്തപ്രകാരം ആ കാർയ്യത്തിൽ ആ മനുഷ്യനെ അങ്ങിനെ അവകാശമുണ്ടെന്നു ഒരു വിധി കൊടുക്കാവുന്നതും എന്നാൽ അങ്ങിനെയുള്ള വ്യവഹാരത്തിൽ അന്യായക്കാരൻ വേറെ സംഗതികൾക്കു ഒരു വിധി കൊടുപ്പാൻ ആവശ്യപ്പെടേണമെന്നില്ലാ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/158&oldid=169795" എന്ന താളിൽനിന്ന് ശേഖരിച്ചത്