ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൈ:- ഓ ഹൊ, കല്യാണി അമ്മ മരിച്ചുപോയോ, രാമന്മേനോൻ ഇനി എന്താണു് ഭാവം. എങ്ങോട്ടു പോവുന്നു?

ശ:-ആ സംഗതിയെക്കുറിച്ചു എനിക്കു് ഒന്നും നിശ്ചയമില്ല. സ്വാമി അങ്ങോട്ടു വരുന്നില്ലേ, യജമാനനെ കാണണ്ടേ?

വൈ:-രാമൻ മേനോൻ ദ്രവ്യം കുറെ സമ്പാദിച്ചുവോ? എന്തുണ്ടു് കോളു് കയ്യിൽ. വെറുതെ ഈ രാമേശ്വരത്തു് പാർത്തിട്ടു് എന്താണു് കാര്യം. ഞാൻ സ്നാനത്തിനു വന്നിട്ടു് ഇന്നേക്കു് അഞ്ചു് എട്ടു് ദിവസമായി. ഞാൻ സ്നാനവും മറ്റും കഴിഞ്ഞു നാളെയോ മറ്റന്നാളോ നാട്ടിലേക്കു മടങ്ങുന്നു. രാമൻ മേനോൻ വരുന്നു എങ്കിൽ നോക്കു് ഒന്നിച്ചുപോവാല്ലോ. രാമൻ മേനോന്റെ കയ്യിൽ എന്തുണ്ടു്. വളരെ പണമുണ്ടോ?

ശ:- അതു് അദ്ദേഹത്തോടു് ചൊദിച്ചാലല്ലാതെ എങ്ങനെയറിയുവാൻ കഴിയും. നിങ്ങൾ അങ്ങോട്ടു വരുന്നുണ്ടെങ്കിൽ മലയാളത്തിലേക്കു പോവുന്നതിനെക്കുറിച്ചും മറ്റും നിശ്ചയിക്കാമല്ലോ. ഞാൻ ഇപ്പോൾ പോകട്ടെ, എന്നു പറഞ്ഞു ശങ്കരൻ നടന്നു. അപ്പോൾ.

വൈ:-(ചൂണ്ടിക്കാണിച്ചുകൊണ്ടു്) ഏതു് സത്രത്തിലാണു്. ആ ചെങ്കല്ലു കെട്ടിയ മാളികയായ സത്രത്തിലോ.

ശ:- അതെ.

വൈ:-മുമ്പു് ഞങ്ങളുടെ കൂടെ വന്ന കൃഷ്ണൻ ഇപ്പോൾ കൂടെ ഉണ്ടോ?

ശ:- ഉണ്ടു്.

വൈ:-അവനോടു് ഒന്നു് ഇത്രത്തോളം വരാൻ പറയുമോ?

ശ:-അവനവിടെ പണിത്തിരക്കു് ഒന്നും ഇല്ലെങ്കിൽ വരാൻ പറയാം എന്നും പറഞ്ഞു് ശങ്കരൻ വേഗം നടന്നു.

പട്ടർ ക്ഷണത്തിൽ വളരെ എല്ലാം മനസ്സുകൊണ്ടു് ആലോചിച്ചു. ആലോചന മുറുകിയപ്പോൾ അഞ്ചാറു പ്രാവശ്യം സർപ്പദൃഷ്ടിയും ഉണ്ടായി. കുളിക്കുന്നതിനു മുമ്പുതന്നെ രാമൻ മേനോനെ ഒന്നു കാണണമെന്നു നിശ്ചയിച്ചു. ശങ്കരൻ കാണിച്ചുകൊടുത്ത സത്രത്തിലേക്കായി തന്നെ പതുക്കെ നടന്നു. അപ്പോഴേയ്ക്കും ശങ്കരൻ സത്രത്തിൽ എത്തി. പട്ടരെ കണ്ട വിവരം രാമൻ മേനോനോടു പറഞ്ഞു. "പട്ടരെ എന്തുകൊണ്ടു് കൂട്ടിക്കോണ്ടു വന്നില്ലാ" എന്നു രാമൻ മേനോൻ കുറെ ദേഷ്യത്തോടെ ചോദിച്ചതിനു് "ഞാൻ വരാൻ പറഞ്ഞു. കൃഷ്ണനെ അങ്ങോട്ടയയ്ക്കാൻ വൈത്തിപ്പട്ടരു് പറഞ്ഞു. പട്ടർ വരുമെന്നു തോന്നുന്നു". എന്നു മറുപടി പറഞ്ഞു. രാമന്മേനോൻ ഉടനെ അടുക്കെ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/16&oldid=169797" എന്ന താളിൽനിന്ന് ശേഖരിച്ചത്