ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാഘവമേനോൻ ചിറിച്ചു. ചിറിച്ചു വലഞ്ഞു. എന്നിട്ടു് ഇങ്ങിനെ പറഞ്ഞു ഇതിന്റെയും മറ്റു ഇനി പറവാനുള്ള വാക്കിന്റെയും അർത്ഥം മലയാളത്തിൽ കണ്ടന്മാമൻ അറിയുമെങ്കിൽ എനിക്കു കേൾക്കുന്നതു വളരെ സന്തോഷമായിരിക്കുന്നു.

ക:- അതു് പറയാം. "രസചൂടിക്കെട്ടു്" എന്നു വെച്ചാൽ ഒരു വിധികൊണ്ടു തീർച്ചയായി പോയകാര്യം പിന്നെ അതിനെക്കുറിച്ചു ഒരു വ്യവഹാരം പാടില്ല. ഇങ്ങനെ പലേ വാക്കുകളും ഉണ്ടു്, ഒന്നും തോന്നുന്നില്ല.

രാ:- ചിറിച്ചുംകൊണ്ടു്, അയ്യൊ അതു പറയരുതു്. എനിക്കു് അതു് കേൾക്കാതെ കഴികയില്ല. കണ്ടന്മാമൻ ബഹു രസമായിട്ടു പറയണം. നിശ്ചയം തന്നെ.

ക:- നോക്കട്ടെ. എന്റെ ഓർമ്മയിൽ എന്തെല്ലാമുണ്ടു് എന്നറിഞ്ഞില്ല. നോക്കട്ടെ പറയാം. "ചെമ്പരത്തി" എന്ന വ്യവഹാരത്തെക്കുറിച്ചു് ഞാൻ മദ്രാസിൽനിന്നു് കേട്ടിട്ടുണ്ടു്. അതിന്റെ അർത്ഥം വ്യവഹാരങ്ങളിൽ പെട്ട ഭൂമി വ്യവഹാരത്തിൽ പെടാതുള്ള ഒരുവനു ഭാഗിച്ചെടുപ്പാൻ മുൻകൂട്ടി ഒരു കരാറു ചെയ്യുന്നതാണത്രെ. ഇതു ചീത്ത വ്യവഹാരമാണു്. പിന്നെ ഇതു കൂടാതെയും തോന്നും. "കൊന്ത്രാഭുവംമാരി" മനസ്സാക്ഷിക്കു വിരോധമായി ചെയ്യുന്ന പ്രവൃത്തിയെപ്പറ്റി പറയുന്നതാണു്. "കാർപ്പാസംധലിഷും" ഇതു വല്ല കുറ്റങ്ങളുടെ ശരീരമോ അവസ്ഥയേയോ കാണിക്കുന്നതു്. ഈ ആണ്ടു്, മറു ആണ്ടു്, വേറെ ഒരാണ്ടു്, ഈ സിവിൽ കടക്കാർക്കു് കോടതിയിലേക്കു വെറെ ആവശ്യങ്ങൾക്കായി പോകുമ്പോഴും അവിടെ നിൽക്കുമ്പോഴും അവിടെ നിന്നു മടങ്ങിവരുമ്പോഴും പിടിക്കാൻ പാടില്ലാ എന്നുള്ള കല്പനയുടെ സാരമാണു്. "സുയാഝ്യാസ്" ഒരുവന്റെ സ്വന്തമായിട്ടുള്ള അവകാശങ്ങൾ പ്രകാരമുള്ളതു് "റീസ് ഇന്ത്രവലിയൻ ചൂടിക്കെട്ടു്" "നളം ഇന്ത്രവലിയൻ പ്രദേഷംഭോ" അന്യൻമാർ തമ്മിൽ തീർന്നിട്ടുള്ള കാര്യം അവർക്കല്ലാതെ മറ്റാർക്കും ബാധകമല്ല. "റിധാത്രയോദശി" അവർ ഒഴിഞ്ഞു കളഞ്ഞു. "സംദൃശം അല്ലിക അയ്യോ പ്രധാനി" ഇതിന്റെ അർത്ഥം ഒരുത്തന്റെ തർക്കപ്രകാരവും ലപിഡൻസ് പ്രകാരവും എന്നാകുന്നു. ആലുപ്പി അന്യപ്രദേശത്തു്, ഇങ്ങിനെയും മറ്റും ഉള്ളതുപോലെ വാക്കുകളും അവിടന്നും ഇവിടുന്നുമായി ഓരോ മഹാന്മാർ പറഞ്ഞതു അതുപ്രകാരം ഗ്രഹിച്ചതാണു്. അതുപ്രകാരം തന്നെയാണു് ഈ "പ്രത്യേക നിവൃത്തി ആക്ടിനു്", "റില്ലി" ആക്ട് എന്നു പേർ ഗ്രഹിച്ചതും. ഇങ്കിരീസ് ഒട്ടും പടിച്ചി

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/164&oldid=169802" എന്ന താളിൽനിന്ന് ശേഖരിച്ചത്