ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നുമ്മൾക്കു് പക്ഷെ ചോദിക്കുന്ന ചിലവു സംഖ്യ വിധിച്ചു കിട്ടുമായിരിക്കാം. എന്തെങ്കിലും അല്ലെങ്കിൽ അതിൽ ചുരുങ്ങിയ ഒരു സംഖ്യ വിധിച്ചു കിട്ടുമായിരിക്കും. അതുകൊണ്ടു് ഞാൻ നോട്ടീസിൽ കാണിച്ചിട്ടുള്ള വ്യവഹാരചിലവിനു വാങ്ങികിട്ടുവാനുള്ള ഒരു വ്യവഹാരമാണു്. ഇതും 42-ം സെക്ഷനിൽ പറയുന്ന വ്യവഹാരവുമായി വളരെ ഭേദമുണ്ടു്. എനി 42-ം സെക്ഷനിൽ ഉദ്ദേശിക്കുന്ന വ്യവഹാരങ്ങൾക്കു ദൃഷ്ടാന്തമായി രണ്ടു മൂന്നു കേസ്സുകൾ പറയാം. ഞാൻ എന്റെ തറവാട്ടിലെ കാരണവനാണെന്നു് സ്ഥാപിച്ചു കിട്ടേണമെന്നു് ഒരു നിവൃത്തിക്കു മാത്രം അപേക്ഷിക്കുന്നു. അല്ലെങ്കിൽ അങ്ങനെ ഒരു കാരണവനല്ലെന്നു സ്ഥാപിച്ചു കിട്ടുവാൻ മാത്രം അപേക്ഷിക്കുന്നു. അല്ലെങ്കിൽ അങ്ങനെ ഒരു കാരണവനല്ലെന്നു സ്ഥാപിച്ചു കിട്ടുവാൻ മാത്രം അപേക്ഷിക്കുന്നു. അല്ലെങ്കിൽ ഞാനും നിങ്ങളുമായിട്ടു് ഇന്ന സംബന്ധമാണെന്നു വിചാരിച്ചു് അറിയിക്കുന്ന ഒരു കല്പന മാത്രം അപേക്ഷിക്കുന്നു. അല്ലെങ്കിൽ നിങ്ങൾ ഇന്ന ഒരു പ്രവൃത്തിക്കാരനാണെന്നു സ്ഥാപിച്ചു കിട്ടുവാനുള്ള നിവൃത്തിക്കു മാത്രം അപേക്ഷിക്കുന്നു. ഇങ്ങിനെ ഏതെങ്കിലും നിവൃത്തികൾക്കു മാത്രം അപേക്ഷയുള്ളതായ അന്യായങ്ങൾ 42-ം വകുപ്പുപ്രകാരമുള്ളതാകുന്നു. ഇതുകൊണ്ടാണ് അന്യായങ്ങൾക്കു ഭേദമുണ്ടു് എന്നു് ഞാൻ പറഞ്ഞത്. 42-ം വകുപ്പിൽ പറയുന്ന വിധികളെകൊണ്ടു് യാതൊരു പണത്തേയോ, യാതൊരു എളകുന്നേയോ, എളകാത്തേയോ, മുതലിനേയോ അന്യായക്കാരനു് കിട്ടുവാൻ സാധിക്കുന്നതല്ല. നുമ്മൾ ചോദിക്കുന്ന വ്യവഹാരം ഇത്ര ഉറുപ്പിക വാങ്ങി കിട്ടണമെന്നാകുന്നു. ഈ വകുപ്പു് ഈ കാര്യത്തിനു് സംബന്ധിക്കയില്ല. ഇപ്പോൾ കണ്ടന്മാമനു് മനസ്സിലായോ?

ക:- എനിക്കു വെടിപ്പായി മനസ്സിലായി. എന്നാൽ രസചൂടിക്കെട്ടിന്റെ വിരോധം നുമ്മൾ കൊടുക്കുന്ന വ്യവഹാരത്തിലെ വിധികൊണ്ടു വേറെ ഈ സംഗതിയിന്മേൽ യാതൊരു വ്യവഹാരങ്ങൾക്കും ഉണ്ടാകുമല്ലോ.

രാ:- അതാണു് കോടതി ഏതാണെന്നു സൂക്ഷിച്ചുകൊടുക്കണം വ്യവഹാരമെന്നു് എനിക്കു അഭിപ്രായമുള്ളതു്. കണ്ടന്മാമന്റെ ചോദ്യം വളരെ നന്നായിരിക്കുന്നു. ഈ വ്യവഹാരം സബ് കോടതിയിൽ കൊടുത്താൽ പിന്നെ യാതൊരു കോടതിയിലും ഈ കാര്യത്തെപ്പറ്റി വേറെ വ്യവഹാരം പാടില്ല.

"ചൂടിക്കെട്ടി" ന്റെ വിരോധം നല്ല ചൂടിക്കെട്ടു തന്നെയായിരിക്കും. എന്നാൽ ഈ വ്യവഹാരത്തിൽ ചിലവു സംഖ്യ തറവാട്ടിന്റെ അതാതു കാലത്തെ സ്ഥിതിപോലെയാക്കാൻ വ്യവഹാരം കൊടുക്കാം.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/166&oldid=169804" എന്ന താളിൽനിന്ന് ശേഖരിച്ചത്