ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാ:- നിങ്ങൾ വേണ്ടാത്ത ഒരു സംഗതിയിന്മേൽ വൃഥാ കണ്ഠക്ഷോഭം ചെയ്യുകയാണു്. ഞാൻ എന്തിന്നു് അതിൽ കടന്നു സംസാരിക്കുന്നു. എന്നു പറഞ്ഞു ശങ്കരമേനോന്റെ മുഖത്തുനോക്കി ഒന്നു ചിറിച്ചു.

ക:- അല്ലാ ഇതും അസംബന്ധമായി തീർന്നുവോ? ഈ കുട്ടിയുടെ വകയായി നാലഞ്ചായിരം ഉറുപ്പികയ്ക്കു പണ്ടങ്ങൾ ഉണ്ടെന്നു പൂഞ്ചോലക്കര എടക്കാർ വൈത്തിപ്പട്ടർ മുതലായവരെക്കൊണ്ടു ലപിഡൻസ്സു കൊടുത്താലോ?

രാ:- ലപിഡൻസു് കൊടുക്കട്ടെ.

ക:- എന്താണു് അപ്പോൾ അതു വിശ്വസിക്കയില്ലെന്നോ?

രാ:- വിശ്വസിച്ചുകൊള്ളട്ടെ.

ക:- എന്നാൾ നുമ്മൾക്ക് അപജയമല്ലെ?

രാ:- ഈ ആഭരണങ്ങൾ ഉള്ളതുകൊണ്ടു അതുകളേ വിറ്റു പണമാക്കി സല അടയ്ക്കേണമെന്നു തീർച്ചയാക്കുന്നതായാൽ അതു അപജയം തന്നെ. എന്നാൽ ഞങ്ങൾ അറിഞ്ഞേടത്തോളം ഈ കേസ്സിൽ യാതൊരു കളവായ വഴിക്കും പ്രവർത്തിക്കുക ഇല്ല. നിശ്ചയം തന്നെ, ഈ കുട്ടിക്കുള്ള ആഭരണങ്ങൾ നെയമം പെരുമാറി വരുന്നതാണെന്നും അതുകൊണ്ടു ആ ആഭരണങ്ങളെ വിറ്റു് സല കൊടുപ്പാൻ സാധിക്കുന്നതല്ലെന്നും തർക്കിക്കുവാനാണു് ഭാവം. കുട്ടിയുടെ പക്കൽ ആഭരണങ്ങൾ ഇല്ലെന്നുള്ള കളവായ വാദം ആരു് പുറപ്പെടുവിക്കും. കേസ്സു ജയിച്ചാലും കേസ്സിന്റെ ഗിഷ്ടൊ പോയിന്റൊ എന്തുതന്നെ ആയാലും വേണ്ടതില്ല എന്നു പറഞ്ഞു രാഘവമേനോനും ശങ്കരമേനോനും കുറെ ചിറിച്ചു.

കണ്ടൻമേനോൻ കുറെ വിഷണ്ഡനായി. താൻ പറഞ്ഞതിൽ കാർയ്യമുണ്ടെന്നു തനിക്കു ബോദ്ധ്യമുണ്ടായി എങ്കിലും അതു നടിക്കാതെയും ശങ്കരമേനോനോടു തനിക്കു വന്ന ക്രോധത്തേക്കുറിച്ചു ഒന്നും പറയാതെയും കഴിച്ചു. അന്നു രാത്രി അന്യായ ഹർജി തെയ്യാറാക്കി പിറ്റേന്നു രാവിലെ രാഘവമേനോന്റെ ഗുമസ്തൻമാർ അതിനെ അസ്സൽ എഴുതുകയും ചെയ്തു. കക്ഷികൾ വന്നവർ ഇതിന്റെ വിവരത്തെക്കുറിച്ചു സ്വകാര്യം ഗ്രഹിച്ചു രാഘവമേനോന്റെ പടിക്കു പുറത്തു കടന്നപ്പോൾ കൊട്ടിഘോഷിച്ചു തുടങ്ങി. ക്രമേണ ഈ വർത്തമാനം പ്രചുരമായി പരന്നു. രാവിലെ ഏകദേശം എട്ടു മണിയായപ്പോൾ ആ സ്ഥലത്തു് എങ്ങും ഈ വർത്തമാനം സംസാരവിഷയമായി. ജനങ്ങൾ കേൾക്കുന്നതിൽ അധികപക്ഷവും അന്യായം ശുദ്ധമെ കളവാ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/172&oldid=169811" എന്ന താളിൽനിന്ന് ശേഖരിച്ചത്