ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണെന്നും ഇങ്ങനെയുള്ള മഹാവ്യാപ്തി നടത്തി കാര്യം ജയിച്ചു എങ്കിലും ഇതിൽപരം ഒരു കഷ്ടം ഉണ്ടാവാനില്ലെന്നും പറഞ്ഞുതുടങ്ങി.

എന്റെ വായനക്കാരോടു് എനിയും ചില വിവരങ്ങൾ പറവാനുണ്ടു്. അതുകൂടി പറഞ്ഞുകഴിഞ്ഞതിന്റെ ശേഷം വീണ്ടും ഈ വ്യവഹാരത്തിന്റെ കഥ പറവാൻ നമുക്കു വരാമെന്നുവെച്ചു് ഇതു് ഇവിടെ നിർത്തുന്നു. രണ്ടാം അദ്ധ്യായത്തിൽ ശങ്കരമേനോൻ പൂഞ്ചോലക്കര എടത്തിൽനിന്നു മടങ്ങിവരുന്ന വഴിക്കു വഴിയിൽ ഒരു ക്ഷേത്രത്തിൽ കയറി അവിടെ ഉണ്ടായിരുന്ന ഒരു തുളു എമ്പ്രാനെ പ്രസാദിപ്പിച്ചു് അയാളുടെ ഒണങ്ങൽ അരി ചോറു വാങ്ങി ഭക്ഷണം ചെയ്തതും അതിന്നിടയിൽ ശങ്കുവാര്യർ എന്ന ഒരു പാരിയനെ കണ്ടെത്തിയതും എന്റെ വായനക്കാർക്ക് ഓർമ്മയിൽ ഉണ്ടായിരിക്കും. ഈ വാരിയർ പ്രായംചെന്ന സുശീലനായ ഒരു മനുഷ്യനാണെന്നും മുമ്പു ഈ ബുക്കിൽ പറഞ്ഞിട്ടുണ്ടു്. എന്നാൽ ഇയാളുടെ മുഴുവനുമായുള്ള അവസ്ഥയെ ഒന്നും എന്റെ വായനക്കാർക്ക് അറികയില്ല. അതു് അല്പം പ്രസ്താവിക്കേണ്ടിയിരിക്കുന്നു. ഈ ശങ്കുവാരിയർ ഈ കഥ പരക്കുന്നതിൽ ഒരു മുഖ്യ മനുഷ്യനായി സംഭവിക്കുന്നതുകൊണ്ടു ഇതു് അത്യാവശ്യമായി തീർന്നിരിക്കുന്നു. പൂമഠത്തിൽ വാരിയത്തു പ്രസിദ്ധനായി ഉണ്ടായിരുന്ന കൃഷ്ണവാരിയരുടെ മകനാണു് ഇദ്ദേഹം. കൃഷ്ണവാരിയരു ജീവിച്ചിരിക്കുന്ന കാലത്തു താൻ നല്ല വ്യുല്പന്നനാകകൊണ്ടു പലരുടെ അടുക്കെയും നിത്യസൗഹാർദ്ദമായി കാലം കഴിച്ചിരുന്ന ഒരാളായിരുന്നു. പണത്തിന്നു ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞുവന്ന ഒരാളും താൻ മരിക്കുമ്പോൾ കുറെ സ്വത്ത് സമ്പാദിച്ചുവെച്ചിരുന്ന ഒരു മനുഷ്യനും ആയിരുന്നു. കുറെ സ്വത്തു് എന്നു വെച്ചാൽ ഒരു എണ്ണൂറുപറയോളം നെല്ലു് ജന്മമായി എടുത്തു് അതും ഒരു എഴുപതു ഉറുപ്പികയോളം പാട്ടം കിട്ടിവരുന്ന പറമ്പുകളും തന്റെ ജന്മസ്ഥലമായ പറമ്പിൽ സാമാന്യം നല്ലതായ ഒരു വീടും ഉണ്ടായിരുന്നു. കൃഷ്ണവാരിയരുടെ ഭാർയ്യ ലക്ഷ്മിവാരിയസ്യാരു് ഈ കഥ നടന്ന കാലത്തേക്കു ഒരു പത്തു സംവത്സരം മുമ്പു മരിച്ചുപോയി. അപ്പോൾ കൃഷ്ണവാരിയർ ഉണ്ടായിരുന്നു. കൃഷ്ണവാരിയർക്കു് ഈ സ്ത്രീയിൽ രണ്ടു മക്കൾ ഉള്ളതിൽ ഒന്നു നമ്മുടെ ശങ്കുവാരിയരും മറ്റേതു ഒരു സ്ത്രീയും ആയിരുന്നു. ഇവരു് രണ്ടു പേർക്കായി താന സമ്പാദിച്ച മുതലുകൾ എല്ലാം കൊടുത്തു അച്ഛൻ കൃഷ്ണവാരിയരു് ചരമഗതിയെ പ്രാപിക്കുകയും ചെയ്തു. ആ സ്വത്തിനെ ശങ്കുവാരിയർ രക്ഷിച്ചുവന്നു. പെങ്ങളായ പാറു വാര്യസ്യാരെ ഒരു നമ്പൂതിരിക്കായി ബാന്ധവം ചെയ്തുകൊടുത്തു

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/173&oldid=169812" എന്ന താളിൽനിന്ന് ശേഖരിച്ചത്