ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൈ:- എന്റെ എജമാനനെ ഈ ആപത്തിൽ ഞാൻ കാണാൻ ഇടയായല്ലൊ. ഈശ്വരാ ! എന്റെ കല്യാണിഅമ്മ മരിച്ചുപോയല്ലോ. ഞാൻ ആ അമ്മയ്ക്ക് സഹായം ചെയ്കനിമിത്തം ഇന്നും ദരിദ്രനായി ഒരു ഗതിയുമില്ലാതെ നടക്കുന്നു. പൂഞ്ചോലക്കര അച്ചൻ എന്നെ ആട്ടിക്കളഞ്ഞു. എനിക്ക് ഇപ്പോൾ അഹോവൃത്തിക്ക് ഒരു മാർഗ്ഗവും ഇല്ലാതായി. ഏഴെട്ടു കുട്ടികളും ഞാനും പട്ടിണിയായി കാലം കഴിക്കുന്നു. എജമാനനെ, ഈശ്വരാ ! ആ അമ്മ ഇപ്പോൾ ഇരുന്നിരുന്നുവെങ്കിൽ എനിക്കും എത്ര ഗുണമുണ്ടായിരുന്നു. എന്റെ ദാരിദ്ര്യം നീങ്ങഉമായിരുന്നല്ലോ. എജമാനന് എന്താണ് കൊറവ്. മഹാഭാഗ്യശാലി ഒന്നാന്തരം തങ്കക്കട്ടപോലെ ഒരു മകളേ കല്യാണി അമ്മ തന്നിരിക്കുന്നു. അമ്മു ശാരദേ , അമ്മയെക്കുറിച്ചു വ്യസനിക്കരുതേ, എന്നു പറഞ്ഞ് പട്ടരു പിന്നെയും കുറെ കരഞ്ഞു.

രാ :-നിങ്ങൾ ഇരിക്കിൻ സ്വാമി.

വൈ:-വേണ്ട , എജമാനനെ ഞാൻ ഇവിടെ നില്ക്കാം.

രാ:-വേണ്ട , ഇരിക്കിൻ എന്നു പറഞ്ഞു തിരക്കിയതിന്റെ ശേഷം പട്ടര് പതുക്കെ ഇരുന്നു.

രാ:-നിങ്ങളെ ഇപ്പോൾ കണ്ട് എത്തിയത് എന്റെ ഭാഗ്യം.

വൈ: എന്റെ ഭാഗ്യം. എജമാനനെ. എന്റെ ഭാഗ്യം. എന്റെ ഭാഗ്യം തന്നെ , എജമാനന് എന്തു ഭാഗ്യമാണ് ഞാൻ നിമിത്തം വരുവാനുള്ളത്. മഹാ ഭാഗ്യശാലിയായ എജമാനനെ കണ്ടത് എന്റെ ഭാഗ്യം. എന്റെ സുകൃതം തന്നെ. എന്റെ കുട്ടികളുടെ ഭാഗ്യം. എജമാനനേ കുട്ടികളുടെ ഭാഗ്യം. രാമേശ്വരസ്നാനത്തിനു വന്നതിനാൽ സ്വാമി എനിക്കു സഹായിച്ചു. എന്തിന് ഇവിടെ വെറുതെ താമസിക്കുന്നു. ഈ തങ്കക്കുട്ടിയെ ഈ ദിക്കിൽ ഇനി ഒട്ടും താമസിപ്പിച്ചുകൂടാ. ഉടനെ നുമ്മടെ രാജ്യത്തേക്കു പോണം. ഞാൻ കൂടെത്തന്നേ വരാം. ഞാൻ ഇവിടെയെത്തിട്ട് എട്ടൊൻപതു നാളായി. സ്നാനവും മറ്റും കഴിഞ്ഞ് ഇന്ന് ഉച്ചതിരിഞ്ഞു പുറപ്പെടേണമെന്നു വിചാരിച്ചിരുന്നു. അപ്പൊഴെക്കാണ് ശങ്കരനെ കണ്ടത്. എജമാനൻ എനി ഇവിടെ എന്തിനായിട്ടു താമസിക്കുന്നു.

രാ:- എങ്ങോട്ടാണു പോകേണ്ടത് എന്നു ഉറച്ചില്ലാ. അതുകൊണ്ടു മാത്രം താമസിക്കുന്നതാണ്.

വൈ:- എന്താണ് നുമ്മൾക്കു നുമ്മടെ നാട്ടിൽ തന്നെ പോവരുതെ. പണമുണ്ടായാൽ എവിടെയാണ് എജമാനനെ സുഖമായി കഴിഞ്ഞു കൂടുന്നതിന്നു വിരോധം. പിന്നെ ശാരയ്ക്കു യോഗ്യനായ ഒരു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/19&oldid=169821" എന്ന താളിൽനിന്ന് ശേഖരിച്ചത്