ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശങ്കു :- ശരി , ശരി , അങ്ങിനെ വരട്ടെ ശരി , കാശിയിൽവെച്ചാണു കണ്ടിട്ടുള്ളത്. സംശയമില്ല. നിങ്ങൾ ആരുടെ കൂടെയാണു കാശിക്കു പോയത്.

ശ :- തെക്കില്ലത്ത് രാമൻമേനോൻ എന്നൊരാളുണ്ട് അദ്ദേഹത്തിന്റെ കൂടെ ഞാൻ പലപ്പോഴും കാശിയിൽ പോയി താമസിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാർയ്യ കല്യാണിക്കുട്ടി അമ്മയും ഉണ്ടായിരുന്നു.

ശങ്കു :- ഓ ഹൊ , ഓ ഹൊ , പൂഞ്ചോലക്കര എടത്തിൽ നിന്നു പൊയ അമ്മ ! മനസ്സിലായി , മനസ്സിലായി. സകലതും മനസ്സിലായി. എനി ഒന്നും പറയണ്ട ശിവ ! ശിവ ! ഇപ്പോഴേക്ക് എട്ടുകൊല്ലമായി ഞാൻ നിങ്ങളെ കണ്ടിട്ട്. രാമൻമേനോനും കല്യാണി അമ്മയ്ക്കും ചെറിയ ഒരു പെൺകിടാവും അന്ന് ഉണ്ടായിരുന്നു. അവരൊക്കെ ഏതു ദിക്കിലാണ് ഇപ്പോൾ ? രാമൻമേനോൻ നല്ല ശിക്ഷയാണ്. ബഹുയോഗ്യനാണ്. എനിക്ക് അന്ന് അദ്ദേഹം ഒന്നാന്തരം ഒരു കസവു വേഷ്ടിയും കല്യാണിഅമ്മ ഒരു ചകലാസ്സു സമ്മാനമായി തന്നിരുന്നു.

ശങ്കരൻ ഉണ്ടായ വിവരങ്ങൾ എല്ലാം വാർയ്യരോടു പറഞ്ഞു. ഊൺകഴിഞ്ഞ് സുഖമായി അമ്പലത്തിൽ കിടന്നുറങ്ങി. ഉറങ്ങി ഉണർന്നപ്പോഴേക്കു നേരം അസ്തമനമായിരിക്കുന്നു. അന്നു രാത്രി വാർയ്യരുടെ കൂടെ സുഖമായി താമസിച്ചു. പലേ വിവരങ്ങളും അയാളിൽ നിന്നു ഗ്രഹിച്ചു. പിറ്റേ ദിവസത്തെ വണ്ടിക്കു രാമൻമേനോന്റെ അടുക്കലേക്കു പുറപ്പെടുകയും ചെയ്തു.

ഇതിനിടെ സർപ്പദൃഷ്ടിക്കാരൻ വൈത്തിപ്പട്ടര് പറഞ്ഞ നിശ്ചയപ്രകാരം ആൽത്തറക്കൽ വന്നു കുറെ കാത്തുനിന്ന് വഴിപോക്കര് ഓരോരുത്തരോടു ചോദിച്ചതിൽ ശങ്കരൻ കടന്നുപോയിരിക്കേണമെന്നു തോന്നി. നേരെ കടവിലേക്ക് നടന്ന് അവിടെ അന്വേഷിച്ചതിൽ ശങ്കരൻ കടന്നുപോയതായി അറിഞ്ഞു. കടവുകാരൻ ശങ്കരനെ വൈത്തിപ്പട്ടരുടെകൂടെ പൂഞ്ചോലക്കരയ്ക്കു പോവുമ്പോൾ കണ്ടിട്ടുണ്ട്. ശങ്കരൻ പ്രഭാതസമയം കടവ് കടന്നുപോയി എന്ന് അവർ പറഞ്ഞറിഞ്ഞു വൈത്തിപ്പട്ടർ വളരെ ക്രോധിച്ചു. സർപ്പദൃഷ്ടികലശലായി കൺമിഴികളുടെ ഗോഷ്ഠികളാൽ കടവിലുള്ളവരെ ആ സകലം ഭയപ്പെടുത്തി. ഉടനെ കടവു കടന്ന് നേരെ തീവണ്ടിക്കു കുതിച്ചു നടന്നു. വൈകുന്നേരത്തെ വണ്ടി കിട്ടി. അസ്തമിച്ചു പത്തുനാഴിക ആയപ്പോഴേക്കു തന്റെ ഗൃഹത്തിൽ എത്തി. രാമൻമേനോൻ ഉറങ്ങീട്ടില്ല. വിവരങ്ങളെക്കുറിച്ചു ചോദിച്ചതിൽ വൈത്തിപ്പട്ടർ ശങ്കരന്റെ ധിക്കാരത്താലും വികൃതിയാലും യാതൊന്നും താൻ വിചാരിച്ചപോലെ നടന്നി

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/42&oldid=169847" എന്ന താളിൽനിന്ന് ശേഖരിച്ചത്