ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ല്ലെന്നും എഴുത്തുകൊടുത്തുവോ എന്നുതന്നെ ഞാൻ അറിഞ്ഞില്ലയെന്നും മറ്റും ഘോഷം കൂട്ടി .

വൈ:- അവൻ ഇന്നു രാവിലത്തെ വണ്ടിക്ക് ഇങ്ങോട്ട് പോന്നിരിക്കുന്നുവല്ലോ. ഇതെന്തു കഥയാണ്. ഇങ്ങിനത്തെ കുരുത്തംകെട്ടവരെ കൂടെ കൊണ്ടു നടന്നാൽ എങ്ങനെ കാര്യം നടക്കും. ഞാൻ യജമാനന്റെ കൂടെ ആയതിൽ ശങ്കരന് വലിയ സുഖക്കേടുള്ളതുപോലെ തോന്നുന്നു. ഞാൻ പക്ഷേ യജമാനൻ കല്പിച്ചാൽ എന്റെ പാട്ടിൽ പോയ്ക്കോളാം . എന്നാൽ യജമാനൻ ഈ ജന്മം കുരുത്തം കെട്ട ചെക്കനെ ഒന്നിച്ചു താമസിപ്പിക്കരുത്. മഹാപാപിയാണ് അവൻ. അശേഷം സ്വാമിഭക്തിയും വകതിരിവും ഇല്ല, ഒരിക്കലും അവനെ കൂടെ താമസിപ്പിക്കരുതെ. ഉടൻ യജമാനൻ അവനെ കളയണം. അവന്റെ നാട്യവും ശൃംഗാരവും കണ്ടിട്ട് എനിക്കു മതിയായി.

രാമൻ മേനോന് ഈ വാക്കുകളെ അശേഷം രസിച്ചില്ല.

രാ:- ആട്ടെ, അവൻ നാളത്തെ വണ്ടിക്കു വരുമായിരിക്കാം.. വന്നിട്ടു വിവരങ്ങളെ എല്ലാം അന്വേഷിക്കാം. എന്നും പറഞ്ഞു മേനോൻ ഉറങ്ങാൻ പോയി.

പിറ്റേദിവസത്തെ വണ്ടിക്കു ശങ്കരൻ എത്തി വർതമാനങ്ങൾ എല്ലാം രാമൻ മേനോനോടു പറഞ്ഞു.

"ഓ ഹോ, ഇത്ര കലശലാണു വട്ടം." എന്നു മാത്രം രാമൻമേനോൻ അപ്പോൾ പറഞ്ഞു. എന്താണ് ഇനി പ്രവർത്തിക്കേണ്ടത് എന്ന ആലോചനയും തുടങ്ങി.


"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/43&oldid=169848" എന്ന താളിൽനിന്ന് ശേഖരിച്ചത്