ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മായും സ്ഥിരമായും ചെയ്തു വന്നിരുന്നുവെങ്കിൽ നാലു കാശു കാണുമായിരുന്നു. അതിമോഹം കൊണ്ട് അതുവിട്ടു. ആ പാപി കല്യാണിയുടെ കൂടെ ചാടിപ്പോയി. മോഹങ്ങൾ ഒന്നും സാധിക്കാതെ പട്ടിയെപ്പോലെ മടങ്ങിപ്പോന്നു. കച്ചവടവും ആയി കഞ്ഞിക്കും വകയില്ലാതായി. ആ കല്യാണിയുടെകൂടെ പോയ സമയം ആലോചിച്ചിരുന്നപ്രകാരം എല്ലാം ക്ഷണേന ധൈർയ്യത്തോടെ പ്രവർത്തിച്ചിരുന്നുവെങ്കിൽ ഇന്നു ഞാൻ നല്ല ഒരു ധനികനായിരിക്കുമെന്നുള്ളതിനു വാദമുണ്ടോ . എത്രയായാലും ഞാൻ പട്ടരല്ലെ. പട്ടർക്ക് ധൈർയ്യം ഉണ്ടാവുമോ. കഷ്ടം അല്പം ധൈർയ്യം നിശ്ചയിച്ചത് പ്രവർത്തിക്കുന്നതിൽ വേഗതയും ഉണ്ടായിരുന്നുവെങ്കിൽ ഞാൻ എത്ര എളുപ്പത്തിൽ പണം സമ്പാദിക്കുമായിരുന്നു. ഇപ്പോൾ ദൈവഗത്യാ നല്ല ഒരു തരം കിട്ടി എന്നു ഞാൻ സന്തോഷത്തോടുകൂടി കരുതിയിരുന്നു. ഇതും ഇപ്പോൾ തകരാറായിട്ടാണ് വരാൻ പോവുന്നത്. അന്നത്ത് മനസ്സെ , നിണക്ക് എന്താണ് ഒരു ഭീരുത്വം. ആഗ്രഹമുണ്ടെങ്കിൽ പ്രവർത്തിക്ക. പ്രവർത്തിക്ക. ഭീരുത്വത്തിന്റെ ഫലം ദാരിദ്ര്യം. ദാരിദ്ര്യത്തിൽ കിടന്നു നശിക്ക , അല്ലെങ്കിൽ വല്ലതും തീർച്ചയാക്കി പ്രവർത്തിക്കു. ഈ കണ്ണുപൊട്ടന്റെ കയ്യിൽ അമ്പതു അറുപതോളം റൊക്കം ഉണ്ട്. അതിൽ ഒരു നാലിനൊന്നു കിട്ടിയാൽ ഞാൻ കുബേരനായല്ലൊ. എങ്ങിനെ കിട്ടാനാണ് ? ഞാൻ രാമേശ്വരത്തുവെച്ച് ആഗ്രഹിച്ചതു സകലം നിഷ്ഫലം. നിഷ്ഫലം തന്നെ. ഇങ്ങിനെ കയ്യിൽ വന്നപോലെയുള്ള കാർയ്യം കിട്ടാതെ പോവുന്നല്ലൊ. ഇയാളുടെ വശം അസംഖ്യം ദ്രവ്യം ഉണ്ടല്ലൊ. ഇയാളുടെ വലിയ പെട്ടിയും നോക്കി കൊതിച്ചു കൊണ്ടു വൃഥാ കാലം കളയുന്നുവല്ലൊ. ശങ്കരൻ ഇവിടെ താമസിപ്പാൻ ഒരിക്കലും അനുവദിക്കുകയില്ല. ഇപ്പോഴും ഭീരുത്വം കാണിച്ചു നിന്നാൽ ഈ ജന്മം നമുക്കു ദാരിദ്ര്യംതന്നെ ഫലം സംശയമില്ല. ശങ്കരൻ ആൾ മഹാ വികൃതിയാണ്. ബഹുസമർത്ഥനാണ്. അവൻ ജീവിച്ചിരിക്കുമ്പോൾ രാമന്മേനോന്റെ നേരെ ആർക്കും എതിർപ്പാൻ കഴികയില്ല. നമ്മുടെ വിദ്യ യാതൊന്നും ഫലിക്കയില്ല. യാതൊരു കാർയ്യവും രാമൻമേനോൻ എന്റെ മുഖാന്തിരം ചെയ്കയുമില്ല. വല്ലതും സമ്പാദിക്കേണമെന്നുണ്ടെങ്കിൽ അതിന്റെ വഴി ഇപ്പോൾ തന്നെ എടുക്കണം. ഈ നിമിഷം എടുക്കണം , സംശയമില്ല. സംശയമില്ല. ഇവറ്റ എന്റെ ഗൃഹത്തിൽ വന്നു താമസിക്കുന്നത് ഇതുവരെ ആരും അറിഞ്ഞിട്ടില്ല. എന്നാൽ ശങ്കരൻ ജീവനോടെ ഇരിക്കുമ്പോൾ ഞാൻ വല്ലതും പ്രവർത്തിച്ചാൽ എന്നെ അവൻ ജേലിൽ ആക്കുമെന്നുള്ളതിനു സംശയമില്ല. ശങ്കരൻ ആൾ അൽപ്പനല്ല. ശങ്കരൻ ഇല്ലായിരുന്നു

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/58&oldid=169864" എന്ന താളിൽനിന്ന് ശേഖരിച്ചത്