മാലയേയും അതിന്നു നായകമണിപോലെ റവിക്കയുടെ കട്ടക്കിന്റെ അല്പം മേല്പോട്ടു തൂങ്ങിനിൽക്കുന്ന ഒരു ചെറിയ പതക്കത്തേയും കണ്ടു. റവിക്കയുടെ ചെറിയ വൈരക്കുടുക്ക പതക്കത്തിന്നു ചുവടെ മുത്തുമാലയിന്മേൽ തന്നെയുള്ള രണ്ടാമത്തെ ഒരു നായകമണിയോ എന്നു സൂക്ഷിച്ചുനോക്കാതിരുന്നാൽ തോന്നപ്പെടും. വണ്ടോട്ടിപോലെ നിറമുള്ള തലമുടി ചീപ്പിനാൽ സന്നമായി വാർന്നുമിനുക്കി തലയുടെ രണ്ടഭാഗങ്ങളികൂടി പുറത്തേക്കു കീഴ്പട്ടു് വിട്ടിരിക്കുന്നതു് ഏകദേശം മദ്ധ്യപ്രദേശത്തെ തൊടുവാൻ മാത്രം വളർച്ച ആയിട്ടേ ഉള്ളു. ഉലഞ്ഞു സർവ്വത്ര ഞെറിഞ്ഞു ചുറ്റും താണുനിൽക്കുന്ന ആ വെളുത്ത പാവാടയും അതിനെ തിറത്തോടെ മദ്ധ്യപ്രദേശത്ത് കുടുക്കിയ സ്വർണ്ണപ്പട്ടയും തമ്മിൽ ഉള്ളൊരു ചേർച്ചയും മാർവ്വിടത്തിൽ ഉള്ള മുത്തുമാലയും നീല നീരാള റവിക്കയും മാർവ്വിടത്തിന്റെ സ്വതേ ഉള്ള വണ്ണവും പരുത്തവും വൈരമൊട്ടു കുടക്കും അന്യോന്യം സമ്മേളിച്ചു കാണുന്നതിൽ ഉള്ള ഒരു ഭംഗിയും തലമുടിയെ വാർന്നിട്ടുള്ളതിന്റെ ഒരു സൗഷ്ഠവത്തേയും കണ്ടാൽ ഇതിൽപ്രം ഭംഗിയായും വൃത്തിയായും പെൺകുട്ടികളെ ഉടുപ്പിപ്പാനും അലങ്കരിപ്പാനും ഒരിക്കലും സാധിക്കയില്ലെന്നു് ഏവനും സമ്മതിക്കുമെന്നുള്ളതിനു സംശയമില്ല. പിന്നെ ഈവിധം ഉടുപ്പുകൊണ്ടു് അലംകൃതമായിരിക്കുന്ന ആ ബാലികയുടെ ദേഹസൗന്ദർയ്യത്തേക്കുറിച്ച് എങ്ങിനെ പറയേണ്ടു. മേലിൽ അസംഖ്യം കോമളന്മാരായ യുവാക്കളുടെ മനസ്സുകളെ വാട്ടി വറട്ടി വലിച്ചെടുപ്പാനുള്ള ശക്തി ഉള്ളിൽ കിടക്കുന്നുണ്ടെന്നു വെളിവായി കാണിക്കുന്ന ആ നീണ്ട നേത്രങ്ങളെ നോക്കി നോക്കി നമ്പൂതിരി ആശ്ചർയ്യപ്പെട്ടു. അധരങ്ങൾ രണ്ടും പവിഴക്കൊമ്പു വെട്ടിക്കുടഞ്ഞുണ്ടാക്കിവെച്ചതോ എന്നു തോന്നും. നമ്പൂതിരിക്കു ശാരദയെക്കണ്ട് ഉത്സാഹം വർദ്ധിച്ചു രാമൻമേനോനുമായുള്ള സല്ലാപം മുറുകിയിരിക്കുന്നു. ശാരദയ്ക്കു രസിക്കുവാൻ തക്കവണ്ണം പലേ വാക്കുകളേയും നമ്പൂതിരി പറയുന്നുണ്ട്. ഇതിൽ ചിലതു കേൾക്കുമ്പോൾ മന്ദഹാസം ഉണ്ടാവുന്നതിൽ ശാരദയുടെ പ്രവാളങ്ങൾപോലയുള്ള അധരങ്ങളുടെ എടയിൽക്കൂടി കുരുക്കുത്തി മുല്ലമൊട്ടു നിരത്തിവെച്ചതുപോലെ കാണാവുന്ന ദന്തങ്ങളേയും നമ്പൂതിരി കണ്ടു കണ്ടു് ആനന്ദിച്ചു. ആ ചെറിയ മുഖത്തിൽനിന്ന് സ്ഫുരിക്കുന്ന കാന്തിയെ കണ്ടു നമ്പൂതിരിക്കുണ്ടായ സന്തോഷവും ആശ്ചർയ്യവും ഇന്നപ്രകാരമെന്നു പറവാൻ പാടില്ലാത്ത വിധത്തിലായി. ചെറിയ തോടകൾക്കു പകരം ചക്രാകൃതിയിൽ രണ്ടു രത്നകൊരടുകളെയാണ് ശാരദയുടെ കാതുകളിൽ കണ്ടതു്. കാതുകളുടെ തട്ടുകൾ മുഴുവനും ഈ
താൾ:Sarada.djvu/69
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു