ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാത്രമേ ആയിട്ടുള്ളു. എങ്കിലും കുട്ടിയുടെ അറിവും ബുദ്ധിയുടെ ഗ്രഹണശക്തിയും കൂർമതയും അസാധാരണമായി ഉള്ളതാണെന്നു രാമൻ‌മേനോനു നല്ല നിശ്ചയമുണ്ട്. ശാർദ ഇതുവരെ തന്റെ അമ്മയുടെ പൂർവ്വകഥയെപ്പറ്റി ഒന്നും അറിക ഇല്ല. ഈ സമയം ആ കഥ പറഞ്ഞറിയിപ്പിക്കുന്നതിനാൽ ശാരദയ്ക്ക് അപ്പോൾ ഉള്ളവ്യസനത്തിന് അധിക്യത വരുന്നതല്ലാതെ വേറേയാതൊരു പ്രയോജനവും ഉണ്ടാവുന്നതല്ലെന്ന് സ്പഷ്ടമാണ്. കുട്ടി ഈ സംഗതിയെപ്പറ്റി വിടാതെ ചോദ്യവും തുടങ്ങിയിരിക്കുന്നു. വല്ല കളവും പറഞ്ഞു ധരിപ്പിക്കുന്നതിലും അബദ്ധമുണ്ട്. ഇങ്ങനെ ഇരിക്കുമ്പോൾ എന്താണു കുട്ടിയോട് ഉത്തരം പറയേണ്ടത്. ഈശ്വരാ എന്നു രാമൻമേനോൻ വിചാരിച്ചു പരിഭ്രമിച്ചു വശായി.

ശാ:- എന്താണ് അച്ഛൻ ഒന്നും പറയാത്തത് ? വീടുണ്ടെങ്കിൽ നുമ്മൾ അങ്ങോട്ടു പോവരുതേ? നുമ്മൾക്ക് വീട്ടിൽ ആരും സഹായത്തിന് ഇല്ലേ?

രാ:- നുമ്മൾക്ക് വീട്ടിലേക്കു പോവാം.

ശാ:- അമ്മയ്ക്ക് വീട്ടിൽ ആരും ഇല്ലേ? എന്താണ് അച്ഛൻ പറയാൻ മടിക്കുന്നത് ? കുട്ടികളോട് പറയരുതാത്തതാണെങ്കിൽ ഞാൻ അച്ഛനോടു ചോതിക്കുന്നില്ല.

രാ:- വീട്ടിൽ വേണ്ടരെല്ലം ഉണ്ട്. നുമ്മൾക്ക് അങ്ങോട്ടു പോവാം. എന്റെ മകളോട് എല്ലാ വിവരവും ഞാൻ പറയാം.

ശാ:- എന്നെ എന്റെ വീട്ടുകാർ ഇതുവരെ കണ്ടിട്ടുണ്ടോ?

രാ:- ഇല്ലാ.

ശാ:- പിന്നെ നുമ്മൾ അവിടെ ചെന്നൽ അവർ നുമ്മളെ അറിയുമോ?

രാമമേനോൻ കുട്ടിയുടെ ചോദ്യങ്ങൾ നിമിത്തം വലിയ വലച്ചിലിൽ ആയി.

ശാ:- നുമ്മളെ കണ്ടിട്ടില്ലെങ്കിൽ നുമ്മളെ അവരറിയുമോ?

രാ:- അറിഞ്ഞില്ലങ്കിൽ വിവരങ്ങൾ പറഞ്ഞറിയിക്കാമല്ലോ.

ശാ:- എന്തു വിവരങ്ങളാണു പറയുവാനുള്ളത്? എനിക്കു കേൾക്കാമോ, എന്നോടു പറയാമോ?

രാമൻമേനോൻ മകളെ വിണ്ടും തന്റെ ഉരസ്സോടു ചേർത്തു ചുംബിച്ചു പറയുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/7&oldid=169877" എന്ന താളിൽനിന്ന് ശേഖരിച്ചത്