ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കോമളരാജ! ഈ ശ്ലോകത്തിന്റെ അർത്ഥം കേൾക്കട്ടെ. കോര ഗുരോ! ഇതിന്റെ അർത്ഥം നല്ലവണ്ണം പറവാൻ സാധിയ്ക്കുമെന്നു തോന്നുന്നില്ല. ആചാ രത്നകാന്തി! നീ പറയു. രകാ (ആത്മഗതം) എന്തൊക്കെയോ ഇന്നാൾ പറയുന്നതു കേട്ടിരുന്നു. അതൊക്കെ തലയിലാക്കിവെയ്ക്കുതിൽപരം ബുദ്ധിമുട്ട് എന്താണ്? (അറിയാത്ത നിലയിൽ നിൽക്കുന്നു.) ആചാ ഉം ഉം. ഭുവനദാസാ! ഇതിന്റെ അർത്ഥം പറയുക. ഭുദാ വേദോക്തയായ യാഗാദി ക്രിയയോടുകൂടിയവന്നു സിദ്ധിയുണ്ടാകുന്നു. ശാസ്ത്രം മാത്രം പഠിച്ച് അരിവുണ്ടായതുകൊണ്ടു മോക്ഷം സിദ്ദിയ്ക്കയില്ല സാര അതല്ലഗുരോ! ഈ ശ്ലോക്കത്തിന്റെ അർത്ഥം ഈവിധം എടുത്തുകൂടയോ? അച്ച എങ്ങനെ കേൾക്കട്ടെ. സാര "ക്രിയ യിക്തസ്യ”എന്ന പദത്തിനു "യാഗദിക്രിയയോട് കൂടിയവൻ” എന്ന് അർത്ഥം കല്പിക്കക്കേണമോ? അത് അസമബന്ധമല്ലേ? “അഹിംസ പരമോ ധർമ്മം” ഹിംസകൂടാതെയിരിയ്ക്കുന്ന ധർമ്മമാണു മുഖ്യധർമ്മം, എന്നു പറഞ്ഞിരിക്കുന്നു. എന്നു മാത്രമല്ല, ദേവിഭാഗവതത്തിൽ ,

“ദ്വിജൈ ഭോഗ രതൈർവ്വേദേ ദർശിതം ഹിംസലനം പശോഃ.”

(അർത്ഥം) തിന്നൻ താൽപർയ്യമുള്ള പട്ടന്മാരാൽ വേദത്തിൽ പശുഹിംസ വിധിയ്ക്കപ്പെട്ടിട്ടുള്ളതാണെന്നും

           പറഞ്ഞിരിയ്ക്കുന്നു. അതുകൊണ്ടു "ക്രിയാ യ്ക്തസ്യ" എന്ന
           പദത്തിന്നു മനോമാലിന്യത്തെ നീക്കുന്ന ഈശ്വരസ്തുതി,”
           എന്നാണ് അർത്ഥം കല്പിയ്ക്കേണ്ടതു. 
ആചാ വളരെ സന്തോഷം! വളരെ സന്തോഷം! ഭുവനദാസ് പറഞ്ഞ
           അർത്ഥത്തിലും ഭംഗികൂടുക അമ്മ പറഞ്ഞതിലാണു്. അവൻ

അത്ര ആലോചിച്ചില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/10&oldid=169911" എന്ന താളിൽനിന്ന് ശേഖരിച്ചത്