ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

7 ക- രാഃ - കണ്മണിനിൻ വെണ്മയോർക്കാതന്നാരണ്യംതന്നിൽ ഞാൻ

          സന്നതാംഗി! വിട്ടതെത്ര നിന്ദ്യമായ്പോയ് സുന്ദരി!

സാരഃ - എന്നുടയഖിന്നതയാൽ മന്ദബുദ്ധികൊണ്ടഹോ!

     അന്നഗണ്യമാക്കിനേൻ നിൻ ഉന്നതനിയോഗംഞാൻ-

ക- രാഃ - എണ്ണിയെണ്ണി നാൾകഴിക്കുന്നർണ്ണോജാക്ഷി രാപ്പകൽ

     കന്ദശര ബാധരീർപ്പാൻ വന്നിടേണം നിൻകൃപാ

സാരഃ - മന്നവാ! നിൻ പൂർണ്ണരാഗമിന്നടിമയിൽ കാൺകയാൽ അന്നുഴന്നതൊന്നുമൊരു ഖിന്നതയായ്വന്നിടാ

        മഹാരാജാവേ! അന്ധകാരം നീങ്ങി ചന്ദ്രനുദിച്ചു.

ക- രാഃ - അതെ അന്നമെ!(ആത്മഗതം) ഇനി യുദ്ധവിഷയത്തിൽ ഞാനെന്തു ചെയ്യട്ടെ. വിവാഹം ഉടൻ കഴിഞ്ഞെന്നു വരികിൽ യുദ്ധം കൂടാതെ കഴിയ്ക്കാമായിരുന്നു. സാരഃ - മഹാരാജാവേ!എന്താണ് ഒരു വിചാരം? ക- രാഃ - പ്രിയെ! മറ്റൊന്നുമല്ല. നമ്മുടെ വിവാഹത്തിന്ന് എന്തെല്ലാം ആഘോഷങ്ങളാണു വേണ്ടതെന്ന് ആലോചിയ്ക്കുകയാണു്. സാരഃ - ആഘോഷം യാതൊന്നും വേണ്ട. വിവാഹകർമ്മം മാത്രം കഴിച്ചു കൂട്ടിയാൽ മതി. ക- രാഃ - ആനന്ദമേ! സംഭാഷണം ചെയ്തൊന്നുംമതിയായില്ല. എങ്കിലും വേറെ ജോലികൾ ഉള്ളതിനാൽ ഇവിടെ നില്പാനും തരമില്ല. സാര- - രാജശിരോമണെ!അവിടുത്തെ സമയം വിലയേറിയതാകയാൽ കുറഞ്ഞൊന്നുകൂടി താമസിയ്ക്കേണമെന്നു പറവാൻ മനസ്സു വരുന്നില്ല. ക- രാഃ - (എഴുനീറ്റ്) നാളെ കാലത്തുതന്നെ വന്നു കളയാം. സാരഃ - (എഴുനീറ്റ്) ദയപോലെ. ക- രാഃ - (പോകുന്നു) സാരഃ - എന്റെ പ്രാണപ്രിയൻ ഇവിടെ വന്നു ചേർന്നു. മുദ്രാംഗുലിയും തരത്തിൽപറ്റികന്നടൻ നാളെ കാലത്തു വരുമ്പഴയ്ക്കു ദൈവകുരുണയാൽ ഞങ്ങൾ എത്തേണ്ടദിക്കിൽഎത്തും.

                            (കർട്ടൻ വീഴുന്നു)        

18 *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/100&oldid=169912" എന്ന താളിൽനിന്ന് ശേഖരിച്ചത്