ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

98 അങ്കം 5. രംഗം 7. കന്നടന്റെ കോട്ടവാതുക്കൽ ഒരു തോട്ടം. സിപ്പായിഃ - (പാറാവു കൊടുക്കുന്നു) അനന്തശയൻ ഇവിടെയ്ക്കു യുദ്ദത്തിനെത്തുമെന്ന് എങ്ങും പ്രസിദ്ധമായിരിയ്ക്കുന്നു നമ്മുടെ കോവിലകത്തു വിവാഹത്തിന്നു സദ്യയുടെ തിരക്കാണു്. 'ഭൂമി കെടുന്നതെ പെണ്ണാലെ' സംശമില്ല. വലിയ പപ്പടവും ചട്ടുകവും മതിയായിരിയ്ക്കും ഉണ്ട തടുക്കുവാൻ. (ഭൂവനദാസനും സാരഞ്ജനിയും സന്യാസിവേഷത്തിൽ പ്രവേശിച്ചു സിപ്പായിയെ കാണാത്ത ഭാവത്തിൽ) ഭൂ- ദാഃ- നമ്മെ കണ്ടാൽ സാരഞ്ജിനിയും ഭൂവനദാസനുമാണെന്ന് ആരും ധരിയ്ക്കില്ല! ബംഗ്ലാവിൽ നിന്നു പുറത്തു വന്നു ഈ കോട്ടവാതിൽ കടന്ന് എങ്ങിനെ പുറത്തുപോകാം. നമ്മെ സിപ്പായി വിടുകയില്ല. സാരഃ - അതിന്നു വിദ്യയുണ്ട്,ഭയപ്പേടേണ്ട. സിപ്പാഃ - (സൂക്ഷിച്ചു നോക്കികൊണ്ട്) ആരാണതു്? ഭൂ-ദാഃ - ഞങ്ങൾ സന്യാസിമാരാണു്.(അടുത്തു ചെല്ലുന്നു) സിപ്പാഃ - ഈ സമയത്തിൽ നിങ്ങൾക്കിവിടെ എന്തു ജോലി. ഭൂ-ദാഃ - ഞങ്ങൾ രാജാവിന്റെ വിവാഹത്തിന്നു വന്നവരാണു്. വനത്തിലിരിയ്ക്കുന്ന ചില താപസശ്രേഷ്ഠന്മാരെ അതിലേയ്ക്കു ക്ഷണിച്ചു കൊണ്ടുവരാനായി തിരുമേനി ഞങ്ങളെ പ്രത്യേകം നിയമിച്ചതാണു്. സിപ്പാഃ - ഈ അകാല സമയത്ത് ആരേയും പുറത്തു വിടുന്നതല്ല. ഭൂ- ദാഃ - പാടില്ലെങ്കിൽ ഞങ്ങൾക്കു ദോഷമൊന്നുമില്ല.വിവാഹകർമ്മാദികൾ കഴിച്ചു കൂട്ടേണ്ടുന്നവർ മുഹൂർത്തത്തിന്നെത്തുകയില്ലെന്നേയുള്ളു. സിപ്പാഃ - എന്തുതന്നെയായാലും പ്രത്യേക കല്പനയില്ലാതെ വിട്ടയയ്ക്കുന്നതല്ല.

സാരഃ - ഇതാ പ്രത്യേക കല്പന.(മുദ്രാംഗുലി കാണിയ്ക്കുന്നു)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/101&oldid=169913" എന്ന താളിൽനിന്ന് ശേഖരിച്ചത്