ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

100 ചരണം സുന്ദരരൂപനെ നിൻ നിനവൊന്നുതാൻ ഉന്നതദുരിതത്തിൽ നിന്നെന്നെ കരയേറ്റാൻ സംഗതിയെന്നു പൂർണചന്ദ്രോപമാകേട്ടലും (ഖിന്നത) ഭൂ-ദാഃ - പ്രിയെ!ഇതു പരസ്പരം ഉള്ളതല്ലെ.കന്നടന്റെ ഇഷ്ടത്തിന്ന് എന്റെ ഓമന പ്രതീകൂലിയായി നില്ക്കുയാൽ എന്തെല്ലാം ആപത്തിൽ പെട്ടു. അച്ഛന്നു സ്ഥാനഭ്രംശം സംഭവിച്ചു രാജപത്നിയായി അനുഭവിയ്ക്കേണ്ടുന്ന സകല സൌഖ്യാദികളും നീയെനിയ്ക്കുവേണ്ടി ബലി കഴിച്ചു. സാരഃ -- ഇവിടുന്നു വിവേക കട്ടിക്കാതലായിരിക്കെ ഇങ്ങിനെ അരുളിച്ചെയ്യരുതു്. ഭൂ-ദാഃ - അതങ്ങിനെയാകട്ടെ. നാം അന്യോന്യം മനസാ വരിച്ച വിവരം പ്രിയയുടെ മാതാപിതാക്കന്മാർക്കറിവുണ്ടോ? സാഃ - അമ്മയ്ക്കറിവുണ്ടു്. അച്ഛനെ അറിയിച്ചിട്ടുണ്ടൊ എന്നു നിശ്ചയമില്ല. കോമളരാജനെ ജ്യേഷ്ഠത്തി വരിച്ചത്, അമ്മ അറിഞ്ഞു സന്തോഷിച്ചിരുന്നു. ഭൂ- ദാഃ - നമ്മുടെ കാര്യത്തിൽ സന്തോഷമില്ലെന്നോ? സാരഃ - അമ്മ രണ്ടും പറഞ്ഞില്ല.അച്ഛൻ യോഗിയും സാരഗ്രാഫിയുമാണു്. അതിനാൽ ഉചിതം പ്രവൃത്തിയ്ക്കും. തീർത്ഥയാത്രക്കാരൻ :- (പ്രവേശിച്ച്) ഗീതം ൮൫. കാപ്പി - ചായ്പ്. പല്ലവി ഭൂമണ്ഡല വാസത്തിനുണ്ടൊ കണ്ടു നിജ മുണ്ടൊ ലവലേശ മുണ്ടൊ നിജമെന്നതുണ്ടൊ കണ്ടു അനുപല്ലവി ഇണ്ടലിലാണ്ടിടുന്നുണ്ടു കണ്ടാജനം (മണ്ഡല) ചരണങ്ങൾ കണ്ടകൊണ്ടൽ മുടി ചുണ്ടിണയുണ്ടിടാ നുണ്ടാംവ്യാമോഹത്താൽ മണ്ടിടുന്ന കേചിൽ (മണ്ഡല) ധാന്യധനംസ്വർണ്ണ നാണ്യമാണൂഴിയിൽ മാന്യമെന്നൂഹിച്ചു വാണിടുന്നു കേചിൽ (മണ്ഡല) ധന്യ പുരുഷാർത്ഥ മാകുന്ന വസ്തവാ

മൊന്നെയാർജ്ജിപ്പരിന്നില്ല ഭൂതലെ (മണ്ഡല)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/103&oldid=169915" എന്ന താളിൽനിന്ന് ശേഖരിച്ചത്