ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

101 (സന്യാസിമാരുടെ സമീപം ചെന്നു) നമസ്കാരം സ്വാമികളെ. എവിടേയ്ക്കു പോകുന്നു. അങ്ങോട്ടു പോകണ്ട. വലിയ അനർത്ഥമാണു്. അനന്തശയനമന്നവൻ അദ്ദേഹത്തിന്റെ രാജ്യം പിടിച്ചടക്കി കന്നടന്നു സ്വന്തരാജ്യംകൂടി പോയി. കണ്ടവരെയൊക്കെ പിടിച്ചുകെട്ടി തടവുകാരാക്കി കൊണ്ടുപോകുന്നു. ഭൂ-ദാഃ - അതേയോ. മുഴുവൻ കേൽക്കട്ടെ. സാരയും ഭൂവനദാസനും (അന്യോന്യം കടാക്ഷിയ്ക്കുന്നു) സാരഃ - എങ്ങോട്ടാണു പോകുന്നതു തീർത്തഃ - ഇവിടെ നില്പാൻതന്നെ ഭയമാകുന്നു. ഞാൻ കൂറെ ദൂരത്തേയ്ക്കാണു പഞ്ചവടിയ്ക്കായി പോകുന്നു. നിങ്ങൾ കടെയുണ്ടോ? സാരഃ - (ആത്മഗതം) അച്ഛന്നു രാജ്യം തിരികെ കിട്ടിയതു ദൈവകരുണ തന്നെ. തീർത്ഥഃ- ഇങ്ങോട്ട് ഇല്ലായിരിയ്ക്കും. അതാണ് ഒന്നും മിണ്ടാത്തതു. ഭൂ-ദാഃ- ഞങ്ങൾ അങ്ങോട്ടെയ്ക്കില്ല. തീർത്ഥഃ - എന്നാൽ അനുവദിച്ചാലും.(നമസ്കരിയ്ക്കുന്നു) ഭൂ-ദാഃ- ശുഭം ഭവതു. (അനുഗ്രഹിയ്ക്കുന്നു) തീരത്ഥയാത്രക്കാരൻ;- (പോകുന്നു) ഭൂ-ദാഃ- തേൻമൊഴി! ഇനിയെന്താണു ഭാവം. സാരഃ - നാം രണ്ടുപേരും തനിച്ചു സഞ്ചരിച്ചതിനാൽ പിതൃഗ്രഹത്തിലേയ്ക്കു ചെന്നാൽ നമ്മെ ഏതു വിധത്തിൽ കൈയ്ക്കൊള്ളുമോ? ഗീതം ൮൬. ബിഹാക്ക് - ആദിതാളം. പല്ലവി. ഭൂ- ദാഃ - ആരുമൊരുസഖിയായ് ഭൂവനേനഹി (ആരു അനുപല്ലവി. അയ്യോ അന്യായമായ്സദാ ഇങ്ങിനെമഹാസന്താപേനാം മുഴുകിടാൻ സംഗതി വിധിതാൻ നിർണ്ണയം

ദയിതേ!സുന്ദരാംഗി!കേൾ. [ (ആരു)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/104&oldid=169916" എന്ന താളിൽനിന്ന് ശേഖരിച്ചത്