ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേൾപ്പിൻ! ഇനി നിത്യം ഇവിടെ വന്നു വായിയ്ക്കേണമെന്നില്ല.

      വിവരം ഞാൻ മഹാരാജാവോടു സമയം പോലെ ഉണർത്തിച്ചു
      കൊള്ളാം.
ഭുദാ (ആത്മഗതം) ഇവൾ ഈ വിധം ഒരർത്ഥം പറയേണ്ടതില്ലയായി
      രുന്നു. (പ്രകാശം) ആചാർയ്യരേ! കൊച്ചുതമ്പുരാട്ടിയും ഞങ്ങളും ദിനം 
      വരുന്നതായാൽ അന്യോന്യം വായിച്ചും തർക്കിച്ചും പഠിയ്ക്കാമല്ലോ.
സാര (ആത്മഗതം) എന്റെ കഷ്ടകാലത്തിന്നായിട്ടോ ഞാൻ ഇങ്ങനെ 
      കൊണ്ട്ത്തുടങ്ങിയതു! (പ്രകാശം) ഭുവനദാസ് പറഞ്ഞവിധം
      ആവാമോ ഗുരോ?
ആചാ വേണ്ടമ്മാളു.കേൾപ്പിൻ! നിണക്കും ഭുവനദാസ്സന്നും
      ദൈവകൃപയാൽ ബുദ്ധിജ്ഞാനവൈഭവാദികൾ വേണ്ടുവോളം ഉണ്ടു്.
      കോമളരാജാ!നിന്റെ അച്ഛൻ കോങ്കണേശന്ന് അനേക
      ഗുരുവരന്മാരുണ്ടു്. എങ്കിലും നീ എന്നോടുകൂടി വായിച്ചാൽ വിദ്യ 
      കേമമായുണ്ടാകുമെന്നു കരുതി ഇവിടെത്തെക്കയച്ചു. നീ ഉദാസീനത
      കൊണ്ടു കാലം കഴിച്ചു. ഇതിനാൽ ഞാൻ വ്യാസനിയ്ക്കുന്നു.
      രത്നകാന്തി! നിണക്കും വിദ്യയിൽ തൃഷ്ണയില്ല. നീയും കോമളരാജനും
      അതിലേയ്ക്ക് ഇനിയെങ്കിലും പ്രത്യേകദൃഷ്ടിവെയ്ക്കണം.
                       നിങ്ങൾ നാലുപേർക്കും യൌവനം തികഞ്ഞിരിയ്ക്കുന്നു.
      മാസത്തിൽ നാലോ, അഞ്ചോ തവണ ‍ഞാൻ വന്നു വായനയിൽ 
      ഉണ്ടാകുന്ന സംശയം തീർത്തുകൊള്ളാം. കേട്ട്വോ എല്ലാരും?
എല്ലാവരും കല്പനപോലെ.
ആചാ നിങ്ങൾ നാലുപേരേയും ജഗദീശൻ കടാക്ഷിയ്ക്കട്ടെ.
           നിങ്ങൾ പോയി സുഖമായി വസിപ്പിൻ
                തങ്ങൾ തങ്ങളുടെ മന്ദിരസീമ്നി
                മംഗലം ഭവതു ദൈവവിചാരേ
                ഭംഗമെന്നതു ഭവിയ്ക്കരുതൊട്ടും.                   
                   സമയം അതിക്രമിയ്ക്കുന്നു. ഞാൻ പോകുന്നു. കുഞ്ഞുങ്ങളേ! നിങ്ങൾക്കും പോകാം.   (പോകുന്നും)
കോരാ (രത്നകാന്തിയോട്) മനോമണിയേ! ഇങ്ങനെ വന്നു   

കലാശിച്ചല്ലോ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/11&oldid=169918" എന്ന താളിൽനിന്ന് ശേഖരിച്ചത്