ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗീതം ൩. ചെഞ്ചുരുട്ടി - രൂപകാം

                                               പല്ലവി.
                                നാഥേ! നളിനലോചനേ
                                             അനുപല്ലവി.
                               എന്തു കഷ്ടമീവിധം ബന്ധുരാംഗി വന്നതു
                               ബന്ധമെന്തെടോ ഹറാമൽ പ്രിയേ!                             (നാഥേ)
                                             ചരണങ്ങൾ.                         
                         ഇദ്ദിനത്തിൽ സൽഗുരു നിദ്രയനായ തീർന്നിതു 
                            വിദ്രുമാധരി:       ഭദ്രേ!         കാൺകഴൽ                  (നാഥേ)
                            സാരഞ്ജിനി വാക്യത്താൽ പാരമഴൽ പൂണ്ടു നാം 
                            വേറിടുമാറായി       കാർവ്വേണി        ശുഭേ!                 (നാഥേ)
                            മോദഭാരമോടുനാം മേദിനീപതിസുതേ!
                            സാദരം വാണ്ടു കാതര നേത്രെ!                                     (നാഥേ)          
                           നാരിബുദ്ധികൊണ്ടുനിൽ മാഠകത്തിൽ നിന്നുടൻ
                            മാഞ്ഞു പോകാമാ നിൻ പ്രിയമെല്ലാം?                           (നാഥേ)
രകാ പ്രാണനാഥ! ഇത് എന്തു കഥയാണ്
                        ഗീതം ൪. ബിഹാക് - ആദിതാളം
                                               പല്ലവി. 
                             വേണ്ടഹോവൃഥാ പരിഭവം വേണ്ടഹോ വൃഥാ.
                                             അനുപല്ലവി.
                             ഗുരുവരനുടെ യാഞ്ജയോർത്തു കരുതിടായ്ക്കുഴൽ
                             പ്രാണേശാ നീ മമവരൻ മമവരൻ അതിനില്ലവാദം      (വേണ്ടഹോ)         
                                                 ചരണം.
                             എരിയുമഗ്നി കീഴായെന്നു വരികിലുമെൻ മാക്കിനു
                              വന്നിടുമോ അന്തരം അന്തരം മമബന്ധുരാംഗാ          (വേണ്ടഹോ)
ഭുദാ ജഗന്മോഹനേ! ഇനി നിത്യം കാണ്മാൻ ഇടയില്ലാ
    ത്തതുകൊണ്ടു വ്യസനിക്കുന്നു. 
                        ഗീതം ൫. ചെഞ്ചുരുട്ടി - രൂപകം.
        
                                                    പല്ലവി.
                                  അന്നമേ: നാം വേറിടേണ്ടും സംഗതി വന്നു
                                                അനുപല്ലവി.
                                   ധന്യശീലേ: നിൻവിയോഗം എങ്ങിനെ സഹിപ്പു          (അന്നമേ)

2*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/12&oldid=169920" എന്ന താളിൽനിന്ന് ശേഖരിച്ചത്