ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചരണം.

                           എന്മനസ്സി ലുന്നതവി കാരജാലങ്ങൾ 
                           ഒന്നൊടൊന്നായി തിങ്ങിവിങ്ങിടുന്നുസുന്ദരി!                          (അ)
                           വാരിജാക്ഷി! നിന്നെവിട്ടാ ലാരെനിയ്ക്കെടോ
                            സാരമേദം പ്രാണനാഥേ! ചാരുകേശിനി!                              (അ)
                           എന്നിലുള്ള സ്നേഹപുര മിന്നിമേലിൽ നീ                      
                           ഒന്നുമേ മറന്നിടൊല്ലെ സന്നതാംഗിനി.                                 (അ)                            
                                 
സാര ചാരുബുദ്ധേ! വ്യാസനിയ്ക്കേണ്ട.
                          ഗീതം ൬. ഉശെനി - രൂപകം 
       
                                                  പല്ലവി.
                               സുന്ദര മൂർത്തേ! നീതന്നെമൽ പ്രാണനായകൻ
                                                അനുപല്ലവി.
                               എന്നതിനു എന്നിൽ പ്രാണ നുള്ളകാലവും
                               വന്നിടുന്നതല്ലഭംഗം ദന്നുകേൾക്ക നീ.                               (സുന്ദരമൂർത്തേ) 
                                                  ചരണം.
                               അന്ദ്രാണിതാൻ നൽപദവി തന്നിടാ മെന്നു
                                ഇന്ദ്രൻവന്നിരന്നാൽകൂടി നിന്നെവിട്ടിടാ                     (സുന്ദരമൂർത്തേ)
കോര ഹേ! രണ്ടാളും കൂടി എന്താണൊരു സ്വകാര്യം.
ഭുദാ ഇത് അവിടുത്തേയ്ക്കും സംബന്ധിയ്ക്കുമല്ലോ.
രകാ നിങ്ങൾക്ക് സ്വകാര്യം പാടുണ്ടെങ്കിൽ ഞങ്ങൾക്കും ആവാം.
സാര   സ്വകാര്യം ആർക്കും പറയാം. ഇനി മേൽ നമുക്ക് ഇനിടെ
    ഒന്നായി കൂടുവാൻ തരമില്ലാതെ വന്നതിനാൽ വ്യസനിയ്ക്കുന്നു.
രകാ വ്യസനിച്ചവിടെ നില്പിൻ. ഞങ്ങൾ പൂത്തോട്ടത്തിൽ കൂടി എത്തി
    ക്കൊള്ളാം.
കോരാ (മന്ദഹാസത്തോടെ) അതാണു നല്ലതു്. (രത്നകാന്തിയുടെ കൈ
    പിടിച്ചുപോകുന്നു)
ഭുദാ എന്റെ ഓമനയെ കണ്ടു ദിനം പ്രതി വിശേഷം പറയാതെ എങ്ങി
    നെ ഞാൻ ജീവിയ്ക്കട്ടേ.
                                       ഗീതം ൭. കരഹരപ്രിയ – രൂപകം.
                                                            പല്ലവി.
                                        പ്രാണസഖി! നിന്മുഖാര വിന്ദം

കാണിപാർത്താൽ ഖേദമെന്നതുണ്ടോ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/13&oldid=169921" എന്ന താളിൽനിന്ന് ശേഖരിച്ചത്