ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനുപല്ലവി.

                                      ഗുണമാലെ! വനലോലെ മൃദുശീലെ!
                                      നിന്നധരമ വ്വെന്തൊണ്ടിതൻ സമാനം.
                                                       ചരണം.
                                      മറിമാൻ മിഴി! നിൻകോമളാധാരെ നൽ
                                      പുതുതേൻ കുടിപ്പാൻ സംഗതി വന്നെന്നാൽ
                                      അതുതാനി പ്രപഞ്ചത്തിലമൃതെന്നു
                                      മമ മാനസത്തിലൂന്നീടുന്നു ബാലേ!
                                    ഞാൻ ഒരു രാജകുമാരനായിരുന്നുവെങ്കിൽ 
      വ്യാസനിപ്പാനിടയില്ലായിരുന്നു.
സാര ജീവനാഥാ! എനിയ്ക്കു നിന്നിൽമീതെ രാജകുമാരനില്ല. എന്തിനു
      വ്യാസനിയ്ക്കുന്നു. കൂടക്കൂടെ കാണാമല്ലോ.
                                   ഗീതം ൮. ഹിന്തുസ്ഥാനിതോടി - ആദിതാളം 
                                                  പല്ലവി.   
                              ശങ്കകളെന്തിനു പ്രാണനാഥാ!
                                 അനുപല്ലവി.  
                              സൂര്യനില്ലെന്നാൽ മാരസമാന
                              വാരിജം വികസിപ്പതുണ്ടോ?                                      (ശങ്കകളെ)
                                   ചരണം.
                              കതിരവൻ നീതാൻ താമരയിഹഞാൻ
                              കരുതുക നാമിത്തരമേ.                                              (ശങ്കകളെ)
                                                ===========
                                    അങ്കം ൧.
                                                 
                       (രംഗം ൩. അനന്ത ശയന അരമന.   അ.  ശ.    രാജാവും
                                                       പത്നിയും ഇരിയ്ക്കുന്നു.) 
                                    (കർട്ടൻ പൊന്തുന്നു.)

രാജാവ് വല്ലഭേ! സാരഞ്ജിനിയുമായി തോട്ടത്തിൽ നിന്നു ഇന്നലെ ചെയ്ത സംഭാക്ഷണം ഓർക്കുമ്പോൾ ആഹ്ലാദം ജനിയ്ക്കുന്നു. അവളുടെ ബുദ്ധി വൈഭവം ആശ്ചര്യം! അതിന്നനുസരിച്ച് രൂപലാവണ്യവും ഉണ്ടു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/14&oldid=169922" എന്ന താളിൽനിന്ന് ശേഖരിച്ചത്