ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാജ്ഞി ബുദ്ധി എത്രയുണ്ടായിട്ടന്താണ്? അവൾ ഒരു സ്ത്രീ അല്ലയോ?

       ഘട്ടത്തിൽ വെച്ച ദീപമെന്നല്ലേ കത്താൻ തരമുള്ളു. കഷ്ടം! അവൾ
       ഒരു പുത്രനായിരുന്നുവെങ്കിൽ എത്ര പ്രകാശിയ്ക്കുമായിരുന്നു.
രാജ വിദ്യ സ്ത്രീയിലായാലും പ്രകാശിയ്ക്കും, കേൾക്കു. ശൃംഗാരമജ്ഞനി
        ഹേതുവാൽ കാളിദാസൻ ഏതു നിലയ്ക്കെത്തി. കൂടാതെ രാമായണം 
        മഹാഭാരതം മുതലായ പുരാണഗ്രന്ഥങ്ങൾ നോക്കു. എത്രയോ
        സ്ത്രീകൾ അവരവരുടെ കാന്തന്മാർക്കു അവസ്താനുസരണമായും
        കാലോചിതമായും ഓരോരൊ ഉപദേശങ്ങൾ കൊടുത്തതായി
        കാണുന്നു. ചൂഡാല അവളുടെ ഭർത്താവിന്നു വിദ്യ ഉപദേശിച്ചതായി
        വാസിഷ്ഠത്തിൽ വിസ്തരിച്ചിട്ടുണ്ടു. ഈ കാലാവസ്ഥ നോക്കുന്ന
        തായാൽ തന്നെ സൂർയ്യാസ്തമനമില്ലാത്തതായ ബ്രിട്ടീഷ് സാമ്രാജ്യ 
        കിരീടാധിപതിയും, ഭാരതഖണ്ഡ ചക്രവർത്തിനിയും, രാജശിരോ
        മണിയും, ദീന ബന്ധുവും ആയിരിയ്ക്കുന്ന നമ്മുടെ വിക്ടോറിയ ചക്ര
        വർത്തിനി സ്ത്രീ അല്ലയോ? കൂടാതെ, സ്ത്രീകൾ പുരുഷന്മാർക്കു തുല്യം
        ഉയർന്ന പരീക്ഷകളിൽ ജയപ്രാപ്തി സിദ്ധിച്ചതായി കാണുന്നില്ലേ?
രാജ്ഞി വിദ്യ സ്കൂളിൽ പ്രകാശിയ്ക്കേണമെങ്കിൽ ഭർത്താവ് സാരഗ്രാഹി
        യായിരിക്കേണ്ടെ? അല്ലാത്ത ഭാഗം സ്ത്രീയ്ക്ക് സ്വാതന്ത്ര്യമില്ല. 
രാജ സാരജ്ഞനിയെ ഒരു വിദ്വാനു വിവാഹം ചെയ്തു കൊടുക്കണം,
        ഇത്രയല്ലേവേണ്ടു.
രാജ്ഞി ശരി, ശരി. അനുജത്തിയ്ക്കോ വൈകിയതു?
രാജ ഇതുവരെ ഉണ്ടായ സംഭാഷണത്തിന്റെ സാരം ഇതോ? രത്നകാ 
        ന്തിയെ ഉദ്ദേശിച്ചു പ്രസ്ഥാപത്തിൽ വരാത്തതിനാൽ അവളെ
        കൊണ്ടു ഒന്നും സംസാരിപ്പാൻ ഇടയായില്ല.
സേവകൻ (പ്രവേശിയ്ക്കുന്നു) സ്വാമിൻ! ആചാർയ്യർ വന്നു സമയം 
        പാർത്തുനില്ക്കുന്നു.
രാജ അദ്ദേഹത്തെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവന്നാലും.

സേവ സ്വാമിൻ. (പോകുന്നു)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/15&oldid=169923" എന്ന താളിൽനിന്ന് ശേഖരിച്ചത്