ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

1രാജാ ഭദ്രേ! സംഭാക്ഷണം എവിടെ നിർത്തിയെന്നു ഓർമ്മയുണ്ടായിരി

     യ്ക്കാം. രത്നകാന്തിയെ കുറിച്ച് ഒന്നും പറവാൻ സംഗതിയായില്ല.
     പറയുന്നതായാൽ. അവൾ ‍‍അവിവേകിനിയും, പ്രപഞ്ചസക്തയും,  
     ധർമ്മവിഷയങ്ങളിൽ കാംക്ഷയില്ലാത്തവളും, വിദ്യയിൽ വിമുഖിയും
     എന്നാണ് എന്റെ അഭിപ്രായം. പുത്രിമാരുടെ ഗുണദോഷാദികൾ
     അധികമായി അറിവാനിട മാതാക്കന്മാർക്കല്ലേ?
രാജ്ഞി ഇവിടുന്ന് ഉണർത്തിച്ചതു വാസ്തവം തന്നെയാണു്. 
                                (ആചാര്യൻ പ്രവേശിയ്ക്കുന്നു.)
                                        ഗീതം ൯. ബിഹാക് - ആദിതാളം
                                             പല്ലവി.
                         ധർമ്മം ദീക്ഷിയ്ക്കും സകല ജനത്തിനും
                                    അനുപല്ലവി.
                         നിർമ്മലമൂത്തേ:നീ മേൽക്കമേൽ ഗുണമേകും                  (ധർമ്മം)
                                      ചരണം.
                          നിന്നടി മലർകൂപ്പി യാചിച്ചിടുന്നേൻ സദാ
                          മന്നിലേഴയാം നിന്നുടെ ദാസൻ ഞാൻ
                          ഭക്തി മാനസേ യുദിയ്ക്കുവാൻ വഴിപോലെ 
                          ശക്തി നൽകീടണേ മുക്തിപ്രദായക!                                    (ധർമ്മം)
രാജാ ഇതാ നമ്മുടെ ആചാര്യർ വരുന്നു.
        (രാജാവും പത്നിയും തൊഴുതു നിൽക്കുന്നു.)
ആചാ ശുഭമസ്തു. ശുഭമസ്തു.
രാജാ ഈ അസാനത്തെ അലങ്കരിച്ചാലും. ഇവിടുന്ന് എഴുന്നെള്ളുകയാൽ 
     ഞങ്ങൾ ധന്യന്മാരായി.
                             (എല്ലാവരും ഇരിയ്ക്കുന്നു)
ആചാ തിരുമുഖങ്ങൾ കാണുകയാൽ ഞാനും ധന്യനായി. ഇവിടുത്തെ 
      സമയം വിലപിടിച്ചതാകയാൽ വന്ന കാര്യം ഉടനെ ഉണർത്തിയ്ക്കാം.
      ഇന്നു ഞാൻ യോഗശാസ്ത്രത്തിൽനിന്ന് ഒരു ശ്ലോകം
      വ്യാഖ്യാനിയ്ക്കാനായി ഭുവനദാസന്നു കൊടുത്തു അവന്റെ വ്യാഖ്യാന
      ത്തിൽ സാരഞ്ജിനിയ്ക്കു സംശയം ജനിച്ചിട്ട് അവൾ വേറെ ഒരു

വിധത്തിൽ വ്യാഖ്യാനിച്ചു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/16&oldid=169924" എന്ന താളിൽനിന്ന് ശേഖരിച്ചത്