ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവൾ കണ്ട അർത്ഥം മറ്റേതിലും നന്നായിരുന്നു. ഇതിനാൽ ഉണ്ടാ യിരുന്ന സന്തോഷാതിരേകത്താൽ വിവരം മുഖദാവിൽ ഉണർത്തി പ്പാനായി ഇവിടേയ്ക്കു പോന്നതാണ്. മേലിൽ അവൾ സ്വന്തമായിവാ യിച്ചാൽ മതി. നേരിടുന്ന സംശയങ്ങൾ കൂടെക്കൂടെ വന്നു തീർത്തു കൊടുക്കാം. അവളോടുകൂടി രത്നകാന്തിയും വായിയ്ക്കട്ടേ. എനിയ്ക്ക് ഇത്രമാത്രമേ ഉണർത്തിപ്പാനുള്ളു.

രാജാ അവിടുത്തെ അനുഗ്രഹംതന്നെ സാരഞ്ജിനിയുടെ ബുദ്ധിനൈപു ണ്യത്തിന്നു കാരണം.
ആചാ ദൈവം നിങ്ങളെ കടാക്ഷിയ്ക്കട്ടേ. ഞാൻ വരട്ടേ.
                                 (പോകുന്നു.)
      (രാജാവും പത്നിയും എഴുന്നേറ്റ് ആദരവുകാട്ടി ഇരിയ്ക്കുന്നു.)
രാജാ പ്രാണനാഥേ! 'സാരയെ'ക്കൊണ്ടു നമ്മുടെ ആചാര്യരുടെ വാക്കു കേട്ടില്ലേ? ഹാ! ഞാൻ അവളെക്കുരിച്ച് ഏറ്റവും ആനന്ദിയ്ക്കുന്നു. രത്നകാന്തിയെ സംബന്ധിച്ചേടത്തോളം ആചാര്യർ കുറഞ്ഞൊന്നു മാത്രമേ പ്രസ്താവിച്ചിട്ടുള്ളു എങ്കിലും, ഞാൻ ആവളെപ്പറ്റി പരിതപി യ്ക്കുന്നു. 
രാജ്ഞി അതിനു കാരണമില്ല, അവളെ ഒരു വിദ്വാനായ മഹീപതിയ്ക്കു വിവാഹം ചെയ്തുകൊടുത്താൽ അവളും ഗുണോൽ കൃഷ്ടയായി ഭവിയ്ക്കും.
രാജാ പ്രിയതമേ! ഇവർ രണ്ടുപേരും മനസാ വല്ലവരേയും വരച്ചിട്ടുണ്ടോ?
രാജ്ഞി (മന്ദസ്മിതം ചെയ്യുന്നു.)
രാജാ എന്താണ് ഒരു മന്ദഹാസം? വല്ലതും അറിയുമെന്നുണ്ടോ?  കേൾ
     ക്കട്ടേ.
രാജ്ഞി           ഗീതം ൧0. ബിഹാക് - ആദിതാളം
                                                 
                                   പല്ലവി
                           ക്ഷിതിപതേ! എൻപതേ! മതിമുഖിമാർ സ്ഥിതി.
                   
                                             അനുപല്ലവി                

മതിയതിചോർത്താൽ സുലളിതലതാസമാം. (ക്ഷിതി)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/17&oldid=169925" എന്ന താളിൽനിന്ന് ശേഖരിച്ചത്