ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചരണം

                      അരിമയില്ലെന്നാകിലും ഒരുമരം
                      അരികേ കണ്ടാൽ ചേരുമാ റ്യക്ഷേ
                      അരിമയോടു മരുവുന്ന തെന്നാലോ
                      അതിലൊരു വല്ലി ചേർന്നണയില്ലയോ?                                (ക്ഷിതി)
രാജാ ശരി, ശരി. ആകട്ടേ, പൂർണ്ണമായി മനസ്സിലായില്ല. 
രാജ്ഞി രത്നകാന്തി കോമളരാജനെ പിരിച്ചിരിയ്ക്കുന്നു. സാരഞ്ജിനി ഒരു
    വിദ്വാനേയും ആണു്.
രാജാ ഓ ഹോ! വിദ്വാൻ ആരാണെന്നു നമുക്ക് ഊഹിയ്ക്കാം. നല്ലത്,
    വിദ്വാനായ ഒരു മരനേയും ലഭിച്ചു. സംവത്സരാലോചനസഭ അടുത്തു
    ണ്ട്. ഈ കാര്യം ഒന്നാമതായി തീർച്ചപ്പെടുത്തിയ ശേഷമേ മറ്റൊരു
    കാര്യം നോം വിചാരണ ചെയ്കയുള്ളു. 
രാജ്ഞി നാഥാ! ഈ വാക്കുകൾ എന്നെ സന്തോഷിപ്പിയ്ക്കുന്നു.
                                    (കർട്ടൻ വീഴുന്നു.)
                                       **********
                                                                         
                                         അങ്കം 1.   
                                                രംഗം 4
                     അനന്തശയരാജാവിന്റെ സംവത്സരാലോചന സഭ.
        മന്ത്രി (ഇരിയ്ക്കുന്നു)                                   സേനാപതി (ഇരിയ്ക്കുന്നു)
       ആചാര്യർ (ടി)                                      സർവ്വാധികാര്യക്കാർ (ടി)

സിംഹാസനം

       ദ്വാരപാലൻ (നില്ക്കുന്നു)                       ദ്വാരപാലൻ (നില്ക്കുന്നു)
                                       (കർട്ടൻ പൊന്തുന്നു.)
രാജാ (പ്രവേശിയ്ക്കുന്നു)    
              (എല്ലാവരും എഴുന്നേറ്റ്)- അനന്തശയനമഹാരാജാധിരാജൻ
        ജയ ജയ.

രാജാ ഹേ മന്ത്രിപ്രവരാ! നമ്മുടെ പ്രജകൾക്കു ക്ഷേമം തന്നെയോ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/18&oldid=169926" എന്ന താളിൽനിന്ന് ശേഖരിച്ചത്