ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മന്ത്രി തിരുമേനിയുടെ കൃപയാകുന്ന ചന്ദ്രികാ പ്രജാക്ഷേമങ്ങളാകുന്ന

  കമുദങ്ങളെ വികസിപ്പിച്ചുംകൊണ്ടിരിയ്ക്കുമ്പോൾ അവരുടെ ക്ഷേമത്തെപ്പറ്റി ഉണർത്തിയ്ക്കേണ്ടുന്നതുണ്ടോ?
                       ഗീതം ൧൧. ശുദ്ധമുഖാരി - ആദിതാളം.
                ളവനമതഖിലം പുകൾകൊണ്ടീടും നരവരമകുടമണേ! 
                തവകൃപയാലിന്നവനിസമസ്തം ബഹുഗുണമിയലുന്നു.
                വിളവുകളെല്ലാം സമുചിതവർഷാൽതെളിവൊടു വിലസുന്നു,
                പുളകിത തനുവായ് തീർന്നിതു വേനം അഖിലവുമിന്നുമുദാ.
                പരഭുത മൊളിമാർ പതിവ്രതരായ് നീജപതി രൂപത്തെ 
                ഉരുതരമോദാൽ സ്മരണം ചെയൂഥ ധരിണിപഃ വാഴുന്നു.
                               ഗീതം ൧൨. ശുദ്ധമുഖാരി - അദിതാളം.
                അതി മധുരാനിൻ വിനയവചസ്സാൽ മമ മന തളിരുന്നു
                കതുകമിയന്നതി വികസിതമായി സചിവ ശിരോമണിയേ!
                മതിമോഹന തര രഥമതിനതി ജവ കുതിരകളുണ്ടന്നാൽ 
                ചാരതയുള്ളൊരു സാരധിയെന്നിയെ അതുബത പോയിടുമോ?
                എന്നതുപോലിഹ നിന്നെവെടിഞ്ഞാലെന്നുടെ കാര്യമെടോ!
                ഒന്നു നടക്കുമോ മന്നവനാകിലും ഉന്നതിമേവരുമോ? 
സേനാ ഭവാൻ കല്പിച്ച ശരിയാണ്.
രാജാ ഒ! വേണ്ടതില്ല, നമുക്ക് ഇന്ന് ഈ സഭയിൽവെച്ച് അനേകവിഷ
    യങ്ങൾ ആലോചിപ്പാനുണ്ടു്. അതിനുമുമ്പായി ഒരു വിശേഷകാര്യം
    ഈ സഭമുമ്പാകെ വെയ്ക്കുന്നു. അതായത് - നമ്മുടെ പുത്രിമാർക്കു് യൌ
    വന തികഞ്ഞിരിയ്ക്കുന്നു. അവരെ ഇനിയും കന്യകാവൃത്തിയിൽ വെ
    പ്പാൻ വിചാരിയ്ക്കുന്നില്ല. വേള കഴിച്ചുകൊടുത്താൽ സന്തോഷമായി. 
മന്ത്രി സ്വാമിൻ! ഇതിനെന്താ വിഷമം. തിരുമേനിയുടെ ഇഷ്ടം ഒന്നുണ്ടാ
    യാൽ മതി. 
സേന ഇവിടുത്തെ ആശ്രിതനായ കൊങ്കണരാജാവിന്റെ മകൻ
   'കോമളരാജൻ'സരസനാണു്. മഹിഷാസുരനൃപൻ ബഹു യോഗ്യുനം
   രസികനം ആകുന്നു. മഹാരാഷ്ട്രഭൂപൻ തരകക്കേടില്ല.

രാജാ പക്ഷെ, നമ്മുടെ കുമാരികൽ ഇന്നിന്നവരെ വിവാഹം

   കഴിയ്ക്കേണമെന്നു നാം കലി‍പ്പിക്കയില്ല. ദയന്തി, ഇന്തുമതി, മുതലായ 

സ്രീരത്നങ്ങക്കുയഥേഷ്ടം വരിയ്ക്കേണ്ടുന്ന സ്വതന്ത്ര്യം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/19&oldid=169927" എന്ന താളിൽനിന്ന് ശേഖരിച്ചത്