ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുമ്പുണ്ടായിരുന്നുവല്ലോ. ഈകാലത്തിൽ അധികപക്ഷക്കാരും

    വിപരീതം പ്രവർത്തിക്കയാണു്. എന്നാൽനമ്മുടെ പുത്രിമാർക്ക്
    ആരാരെ വരിപ്പാൻ ഇഷ്ട്ടമുണ്ടോ, അവരെ വരിച്ചുകൊള്ളട്ടെ, എന്നെ
    നമുക്കു ഭാവമുള്ളു.
സർവ്വാ   നാം പൂർവ്വീകസമ്പ്രദായം അനുഷ്ട്ടിക്കുന്നു എങ്കിലും, അതു 
    പുതുനടവടിയാണെന്ന് അഭിപ്രായപ്പെടാൻ പലരും ഉണ്ടാക്കും.
മന്ത്രി   എങ്ങിനെ അഭിപ്രായപ്പെട്ടാല്ലെന്താണ്? നാം പ്രവർത്തിയ്ക്കുന്നതു
    ധർമ്മമനുസരണമായിരീക്കണം. 
രാജാ   ശരി ധർമ്മകാംക്ഷ മാത്രമേ നമ്മുക്കുള്ളു.

“അസ്ഥിരേണ ശരീരേണ യോസ്ഥിരൈശ്വ ധനാടിഭിഃ സഞ്ചിനോതിസ്ഥിരം സ ഏകോ ബുദ്ധിമാൻ നരഃ.” (അർത്ഥം) അസ്ഥിരമായിരിയ്ക്കുന്ന ശരീരംകൊണ്ടും,

    അസ്ഥിരങ്ങളായിരിയ്ക്കുന്ന ധനാദികൾകൊണ്ടും, സ്ഥിരമായിരിയ്ക്കുന്ന 
    ധർമ്മത്തെ ഏവൻ സമ്പാദിച്ചുകൂട്ടന്നുവോ, അവനാണ് ബുദ്ധിമാനായ
    മനുഷ്യൻ.
മന്ത്രി   എന്നാൽ രൂപലാവണ്യസമ്പന്നയായിരിയ്ക്കുന്ന രത്നകാന്തിയും,
    വിദ്യാധനാദിവിശിഷ്ടയായിരിയ്ക്കുന്ന സാരഞ്ജിനിയും,ആരാരെ വരി
    പ്പാൻ തീർച്ചയാക്കിയിരിയ്ക്കുന്നു എന്ന് അരുളിചെയ്താൽ കൊള്ളാമായി
    രുന്നു. 
                                        ഗീതം ൧൩. ഗാര – ആദിതാളം.
                                       പല്ലവി.
രാജാ  കൊങ്കണേശ പുത്രനെ മമ രത്നകാന്തി താൻ
                                     അനുപല്ലവി.
            മതി തന്നിൽ മോദമായ് പതിയാക്കിനാൾ സുത                           (കൊ)
                                         ചരണം.
              പരിതോഷമോടു സാരാ! തന്മനതളിരിനാലഹോ!
              വരണം ചെയ്തിന്നി മന്ത്രിപുത്ര ഭുവനദാസനെ.                                     (കൊ)
               ഹേ! സഭാവാസികളേ! വിവാഹശേഷം ളവനദാസ

3*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/20&oldid=169929" എന്ന താളിൽനിന്ന് ശേഖരിച്ചത്