ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

18


നോടുകൂടി സാരജ്ഞിനിയെ രാജ്യഭരണമേല്പിച്ചു നമുക്കു യോ ഗനിഷ്ഠയ്ക്കു നിർയ്യാണം ചെയ്യേണമെന്നാണ് ഭാവം. ആചാ:-ബഹുവിശേഷം;കൊള്ളാം.കൊള്ളാം.മുഹൂർത്തം അടുത്തുണ്ട്. മന്ത്രി:-ഭവാന്റെ കൃപകടാക്ഷത്തിന്ന് അടിയന്റെ പുത്രൻ എന്നും പാത്രമാണെന്നു ബോധമുണ്ട്.എങ്കിലും ഈ അപ രിമിതയായ ദയയ്ക്ക് അവന്നും ഈ ദാസന്നു ഭാഗ്യമുണ്ടായെ ല്ലോ എന്നുവെച്ച് ആശ്ചയ്യപ്പെടുന്നു. ആചാ:-ആശ്ചര്യയ്യപ്പെടാൻ ഒന്നും ഇല്ല.പൂർവ്വീകചരിത്രങ്ങളെ നോക്കുവിൻ. രാജാ:-ശരിയാണ് ആചാര്യയ്യയരുടെ വചനം.ഹേ| മന്ത്രി| ഈ ബന്ധുത്വംകൊണ്ടു നമുക്കചാണു ഭാഗ്യം.വിദ്വന്മകുടശിരോ മണിയായിരിയ്ക്കുന്ന ഒരു പുത്രനെ ജഗദീശൻ ദാനംചെയ്തു എ ന്നേ പറയേണ്ടതുള്ളു. സർവ്വാ:-സർവ്വാംഗസുന്ദരിയായ രത്നകാന്തി കോമളരാജനെ മന സാ വരിച്ചതും ഭംഗിയായി.അദ്ദേഹത്തിന്റെ അച്ഛൻ നമു ക്ക് ഒരു ബന്ധുവും ആകുന്നു. രാജാ:-എന്നാൽ അടുത്ത മുഹൂർത്തത്തിന്നുതന്നെ സ്വയംവരം നിശ്ചയിയ്ക്കാം.വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്താലും. മന്ത്രി:-കല്പനപോലെ.(ഓരോ റിക്കാർഡുകൾ എടുത്തു നോ ക്കുന്നു)തിരുമേനിയുടെ കീഴ്വാഴ്വക്കാരായ എല്ലാ രാജാക്കന്മാ രും തൃപ്പാദത്തിങ്കലേയ്ക്ക് എത്തിക്കേണ്ടുന്ന കപ്പം ഒപ്പിച്ചു എന്നു കാണിയ്ക്കുന്ന ഖജാൻജിയുടെ രേഖകൾ കിട്ടി.എ ന്നാൽ കന്നടരാജൻ കപ്പം എത്തിച്ചില്ലെന്നു മാത്രമല്ല,വി വരം ബോധിപ്പിയ്ക്കുകയുംകൂടി ചെയ്തു കാണുന്നില്ല. സേനാ:-ഹ ഹ| ഞാൻ സംശയിച്ചതുപോലെ തന്നെയായി.

കാര്യയ്യവശാൽ അദ്ദേഹത്തെ ഈയിടെ കാണ്മാൻ ഇടയായി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/21&oldid=169930" എന്ന താളിൽനിന്ന് ശേഖരിച്ചത്