ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

19 അന്ന് എന്നോടു കുറഞ്ഞോരു രസക്ഷയം കാട്ടിയെന്നു തോന്നി. സേവ:-(പ്രവേശിച്ചു)ജയ ജയ മഹാരാജ| ഒരു തിരുവെഴു ത്തിതാ കന്നടത്തിൽനിന്ന് അയച്ചിരിയ്ക്കുന്നു. രാജാ:-മന്ത്രി| അതു പൊളിച്ചു വായിയ്ക്കാം. മന്ത്രി:-(പൊളിച്ചു വായിയ്ക്കുന്നു) മഹാരാജപൂജിതരാജമാന്യരാജശ്രീ അനന്തശയനമഹാരാജാവിന്നു കന്നടരാജാവിന്റെ ലേഖ നം:-അങ്ങെ ദ്വിതീയപുത്രിയായ സാരജ്ഞിയ്ക്കു വിദ്യാ വൈഭവവും രതിയെ ജയിയ്ക്കുന്നതായ സൌന്ദര്യയ്യവും ഉണ്ടെ ന്നു നമുക്ക് അറിവുണ്ടായിട്ടാണ് നോം ആഗ്രഹിച്ചത്.അതി നെ കേവലം അങ്ങുന്ന് അനാദരിച്ചിരിയ്ക്കുന്നു.ആ കന്യകാ രത്നത്തെ നമുക്കു തന്നെ വിവാഹം കഴിച്ചുതരണമെന്നു ര ണ്ടാമതുംകൂടി നോം അറിയിച്ചുകൊള്ളുന്നു.പത്തുദിവസത്തി ലകം അനുകൂലമായ മറുവടി കിട്ടാത്ത ഭാഗം നോം കൊല്ലം തോറും ഒപ്പിയ്ക്കേണ്ടുന്ന കപ്പം തരികയില്ലെന്നു മാത്രമല്ല, ന മ്മുടെ വീരചതുരംഗപ്പടയെ അയച്ചു,യുദ്ധംചെയ്ത് അനന്ത ശയനം കീഴടക്കുന്നതാണെന്നും അറിയിച്ചിരിയ്ക്കുന്നു.ഇതിൽ നമ്മുടെ കയ്യൊപ്പം മുദ്രയും വെച്ചിരിയ്ക്കുന്നു. എന്ന് കന്നടരാജൻ സോമണ്ണരശു. മന്ത്രി:-(കൊപത്തോടെ)ആശ്ചര്യയ്യം| ധിക്കാരത്തിന്റെ വണ്ണമോ ഇതു്| "ഡംഭം നാശത്തിന്നു മുൻഗാമിയാണല്ലോ." സേന:-(കോപത്തോടെ)ഹേ| കന്നടെശാ| മാനുഷാധമാ| നി ന്റെ ഡംഭാചാരവിലാസമോ ഇതു്!രാജശിരോമണിയായി രിയ്ക്കുന്ന നമ്മുടെ രാജാവിന്നു ഈ രീതിയിലോ എഴുതിയത്| ഉം,ഉം. രാജാ:-സേനാധിപതേ| ക്ഷമിയ്ക്കു.നമ്മുടെ ദ്വിതീയപുത്രി യെ ദുർബുദ്ധിയായ കന്നടന്നുവിവാഹം കഴിച്ചുകൊടുക്കി ല്ലെന്നു നോം മുമ്പുതന്നെ തീർച്ചപ്പെടുത്തിയ കാര്യയ്യമാ

ണു്.കൂടാതെ ഇപ്പാഴും വേറെ വിധംആലോചിച്ചും ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/22&oldid=169931" എന്ന താളിൽനിന്ന് ശേഖരിച്ചത്