ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

20 ഴിഞ്ഞു.അതല്ലതെ ഭാഗമായാലും ഈ വക അഹമ്മതി ധർമ്മത്തിന്നു പോരായ്ക്കയാൽ നിർത്തൽ ചെയ്യേണ്ടതുമാ ണു്.അതിനാൽ യുദ്ധത്തിന്ന് ഉടനെ വട്ടം കൂട്ടുകയല്ലാ തെ നിവൃത്തിയില്ല. സേന:-അടിയന്റെ ബാഹുപരാക്രമം കന്നടൻ അറിയാ റായി. രാജാ:-ദൈവം നമ്മെ വിജയികളാക്കിത്തീർക്കട്ടെ| മന്ത്രി:-വേണ്ടുന്ന ഒരുക്കത്തോടുകൂടി കന്നടത്തിൽ നാം പ്രവേശി ച്ചു യുദ്ധം ചെയ്യാൻ അവസരമില്ല.അതിനാൽ കന്നടസൈ ന്യം ഇവിടെവന്നു നമ്മോടതിർക്കുമ്പോൾ തടുത്തുനിർത്തി അ പജയപ്പെടുത്തുന്നതാണ് ഉത്തമം.അതിലിടയ്ക്കു വേണ്ടപ്പെ ട്ട ഒരുക്കങ്ങൾ ശീഘ്രാ ചെയ്യുകയല്ലേ? രാജാ:-അതാണു നല്ലത്. സേനാ:-(ഗൌരവത്തോടെ)ഇവിടുത്തെ കരുണാകടാക്ഷത്താ ൽ അടിയൻ പ്രവർത്തിയ്ക്കുന്നത് ഉടനെ കാണാം. ആചാ:-മഹാരാജാധ്വരാജൻ!ഭവാനെ ജഗദീശൻ കടാക്ഷി യ്ക്കട്ടെ| രാജാ:-നോം ഇപ്പോൾ സഭ പിരിയുക.(നിൽക്കുന്നു) മറ്റെല്ലാവരും:(എഴുന്നേറ്റു തൊഴുതുംകൊണ്ട്)മഹാരാജാധി രാജൻ!ജയ ജയ | രാജാ:-(പോകുന്നു) (മറ്റെല്ലാവരും പോകുന്നു) അങ്കം 2. രംഗം 1. കന്നടസേനാധിപതി,സർവ്വാധികാര്യയ്യക്കാർ, തദ്രൻ,മറ്റും പട്ടാളക്കാർ കന്നടത്തിൽനിന്നു അനന്തശയനത്തേയ്ക്കു യുദ്ധയാത്രചെയ്യുന്നു. സേനാ:-നടാ നടാ നടാ ഝടിതിയായിഹ

പട പൊരുതി നാം അടിമയാക്കവാം. (നടാ)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/23&oldid=169932" എന്ന താളിൽനിന്ന് ശേഖരിച്ചത്