ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

21 അനന്തശയനരാജാവ് എന്തു കരുതി നമ്മുടെ നൃഃപാത്ത മന്ന് അദ്ദേഹത്തിന്റെ പുത്രിയെ കല്യാണം ചെയ്തു കൊടുക്കു ന്നില്ല? മന്ത്രി:-അദ്ദേഹത്തിന്റെ ബുദ്ധിമോശമെന്നു പറവാനില്ല.മ ന്ത്രിയുടെ പ്രാപ്തിക്കുറവുതന്നെയാണു്.അതിനാൽ അനന്ത ശയനകിരീടാധിപതിയായി വാഴാൻ നമ്മുടെ സ്വാമിയ്ക്ക് ഇടവരും.കണ്ടുകൊൾക. സർവ്വാ:-അതിനെന്തു സന്ദേഹം?ശുംപരാക്രമികളായ പട്ടാള ങ്ങളും അതി കേമമായ പടക്കോപ്പുകളും ഉള്ളതിനാൽ അര നിമിഷംകൊണ്ട് അനന്തശയനം പിടിച്ചടക്കാം. കല്പിച്ചയച്ച ദൂതന്മാർ തിരിച്ചുവന്നു വേണ്ടപ്പെട്ട അറിവു തന്നില്ലല്ലൊ.ഹാൾട്ട് സ്റ്റേണ്ട അറ്റ് ഈസ്. മന്ത്രി:-ജയം പ്രാപിയ്ക്കുന്നതുകൊണ്ടായൊ?വന്ന കാര്യം മറ ന്നൊ?ഒന്നാമതായി സാരജ്ഞിനിയെ തിരുപാദത്തിലേയ്ക്കു സമർപ്പിക്കണം.ദൂതന്മാരെ ഉടനെ കാണാതിരിയ്ക്കില്ല. സേനാ:-ഏതായാലും രാജാവു നമ്മുടെ വീര്യം ഗ്രഹിക്കാറായി. എടുക്കാം തോക്കു,നടക്കാം വലത്തോട്ടു,ലഹ്ട്ട് റൈററ്. (എല്ലാവരും പാടിക്കൊണ്ടു നടക്കുന്നു) ശേഷശയനത്തിൽ വാസം ചെയ്യുന്ന ദോഷിരാജനീ പാശമേ ഗതി. മന്ത്രി:-ഇപ്പോൾ നാം അനന്തശയനത്തിൽ എത്തി;എങ്കി ലും വഴിയ്ക്കു തടസ്ഥം യാതൊന്നും നേരിട്ടില്ല. സേനാ:-ഇനി ഒന്നും നേരിടുകയുമില്ല.ഒരു സമയം അനന്ത ശയനൻ ഓടിക്കളഞ്ഞായിരിയ്ക്കാം.എന്നാൽ വൈഷമ്യമി ല്ലായിരുന്നു. മന്ത്രി:-ഈ കന്നിൽ നിന്ന് അനന്തശയനം മുഴുവൻ അതാ കാ ണുന്നു.(സൂക്ഷിച്ചു നോക്കിക്കൊണ്ടു)രാജാവിന്റെ കോട്ട എവിടെ?സേനാ:-ഹാൾട്ട് സ്റ്റെണ്ട് അററ് ഈസ്.കുഴൽ(Telescope) എടുത്തു നോക്കിൻ.

മന്ത്രി:-(കുഴൽ എടുത്തു നോക്കി ഏതാനും കണ്ടു എന്നു നടിച്ച്)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/24&oldid=169933" എന്ന താളിൽനിന്ന് ശേഖരിച്ചത്