ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

22 ഹേ സഖെ| ആ കാണുന്ന അരയാൽ വൃക്ഷത്തിന് ഇട ത്തായി പിടിച്ച് ഒന്നു നോക്കുവിൻ.(കുഴൽ കൊടുക്കുന്നു) സേനാ:-(കുഴൽ വാങ്ങി നോക്കിക്കൊണ്ടു)വരിവരിയായി നിൽ ക്കുന്ന ഉന്നതവൃക്ഷങ്ങൾ കണ്ടാൽ നട്ടുവളർത്തിയവപോലെ തോന്നുന്നു. അത്രയുമല്ല,തീപ്പുകയും ധാരാളമുണ്ട്.കാക്ക മു തലായ പക്ഷികൾ അങ്ങുമിങ്ങും പറക്കുന്നു. മന്ത്രി:-ഇവ എല്ലാം ഞാനും കണ്ടിരുന്നു.തീർച്ച,കോട്ട അതു തന്നെ.നാം ജഗ്രതയായി പോകാം. സേനാ:-അതാണ് നല്ലത്.ഷോൾഡർ ആംസ്,ബൈദിറൈ ററ്,ക്വിക്ക് മാച്ച്. (എല്ലാവരും പാടിക്കൊണ്ടു നടക്കുന്നു) മന്നിടമതി ലുന്നതിയാളം കന്നടരാജൻ തന്നനുഗ്രഹാൽ. മന്ത്രി:-കോട്ടയ്ക്കു സമീപം എത്തിയിരിയ്ക്കുന്നതിനാൽ നാം അ ല്പം വിശ്രമിയ്ക്കയല്ലെ? ക-സേ:-അപ്രകാരം ആവാം. ഹാൾട്ട് സ്റ്റേണ്ട ആററ് ഈസ്. ദൂതൻ:-(പ്രവേശിയ്ക്കുന്നു)നാലാൾ ഞങ്ങൾ പോയതിനാൽ മൂവരേ യും അനന്തശയനമന്നവന്റെ കിങ്കരന്മാർ പിടിച്ചു കെട്ടി ക്കളഞ്ഞു.ഞാൻ ഉപായത്തിൽ ഓടിപ്പോന്നു. മന്ത്രി:-(കോപത്തോടെ)കഥ പറയുന്നതു വഴിയെ ആവാം. സമയം കളയേണ്ട.എന്തറിവു കിട്ടി? ദൂതൻ:-അനന്തശയനരാജാവിന്നു കേപ്പു കൂട്ടുവാൻ സമയം കിട്ടാഞ്ഞതിനാൽ നിഷ്പ്രയാസേന ജയിയ്ക്കാം. ക-സേ:-നല്ലതു്.ബററാലിയൻ സ്റ്റഡി,ഷോൾഡർ ആംസ്, ശ്ലോ മാച്ച്. (പിന്നിൽ കർട്ടൻ പൊന്തുന്നു) അങ്കം 2. രംഗം 2. അനന്തശയനകോട്ടയിൽ സൈന്യങ്ങൾ നിൽക്കുന്നു. ക-സേ:-സൂക്ഷിക്കണേ| ഇനിയും അടുത്തുചെല്ലുക,ഹാൾട്ട്.

(എതൃസൈന്യത്തെ കണ്ടിട്ടു)ഹേ|മാനുഷാധമന്മാരെ.ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/25&oldid=169934" എന്ന താളിൽനിന്ന് ശേഖരിച്ചത്