ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

23 പുംസകന്മാരെ| ശീഘ്രം കോട്ടൊഴിഞ്ഞു ദേഹരക്ഷ ചെയ്തു കൊൾവിൻ. ഗീതം ൧൫. നവ,രസം-ആദിതാളം. പല്ലവി. വരിക വരിക നരപാലാധമ| അനുപല്ലവി. ധീര ധീരനതി വീരനതെന്ന നിൻഘോരവിചാരമിതെല്ലാം തീരുമെടോ| ആഹവത്താൽ വീരനെന്നാൽ (വരിക) ചരണം. പ്രാണഹാനി തവ സേനകൾക്കു മഥ ഊനം നിനക്കും വന്നീടും, ഹീനമതേ| വന്നിടുനീയിന്നരികിൽ (വരിക) അ-സേ:-ഫെ മൂഢമതികളെ| നിങ്ങൾ രാജനീതിയും ധർമ്മവും കാംക്ഷിയ്ക്കുന്നവരണെങ്കിൽ യുദ്ധസന്നാഹത്തിന്നു വേണ്ടുന്ന സമയം ഞങ്ങൾക്കു തരികയില്ലായിരുന്നുവൊ?എന്നാലും ഞങ്ങളുടെ പരാക്രമം കണ്ടാലും. ഗീതം ൧൬.കമാശി-ത്രപകം. പല്ലവി. ശഷ്ടഭുപസേനയോടു നിഷ്ടരമായ് പടപൊരുതാ നതിസഹസ (ശിഷ്ട) അനുപല്ലവി. ഇഷ്ടമോടെ വന്നണഞ്ഞ കന്നടമന്നവ സൈന്യമേ നന്നിതു ദുർന്നയമിങ്ങിനെ (ശിഷ്ട) ചരണം. പ്രാണനിന്നുവേണമെന്നാൽ,ദീനമന്യെപോകനിജപുരമതിൽ ആണെന്നാകിൽ വാടാ കാൺക നീ, അടലിന്നടവുംതവ പടയുടെമുടിയും കൊടിയും ഒടിയും (ശിഷ്ട) ക-സേ:-ഇതൊക്കെ തോക്കിന്നിരയാകാനുള്ള മാർഗ്ഗമെന്നു ധരി ച്ചുകൊൾക.ഹേ നീചമതികളെ| വായടയ്ക്കു. രണ്ടുഭാഗവും യുദ്ധം ഘോരമായി ചെയ്യുന്നു. കോട്ടവാതിലുകൾ പൊളിഞ്ഞു വീഴുന്നു. കന്നടസൈന്യം അകത്തുകടക്കുന്നു. ഗീതം ൦൭. ബിഹാക്ക്-ആദാതാളം. പല്ലവി.

കന്നടേന്ദ്രനിന്നു ജയം വന്നു ചേർന്നു കാൺക.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/26&oldid=169935" എന്ന താളിൽനിന്ന് ശേഖരിച്ചത്