ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

24 അനുപല്ലവി. കനിവിലുമതിയശസ്സിലുമിനിഭരണ മനുദിനവും ചെയ്യട്ടെ. ചരണം. അമിതകതുകാൽ കൊടികളേറ്റി ആടിപ്പാടുവോം നാം സമയം തെല്ലും പോക്കിടാതെ നൃപനെ പുകഴ്ത്തി ഘോഷം ചെയ്യിൻ. രത്നകാന്തിയേയും പട്ടാളക്കാരെയും ഒരു സന്യാസിയേയും തടവുകാരാക്കി പുറത്തു കൊണ്ടുവരുന്നു. ക-മന്ത്രി:-രാജാവിനെയും,പത്നിയേയും,മകൾ സാജ്ഞിനി യേയും, മന്ത്രിസേനാധിപതിമാരെയും കണ്ടില്ലല്ലൊ. ക-സേ:-സിപ്പായിമാർ പോയി ഒന്നുകൂടി തിരഞ്ഞുവരട്ടെ. നാം അനന്തശയനരാജാവിന്റെ സഭാമണ്ഡപത്തിൽ പോ യി കാര്യവിചാരണ ചെയ്യാം. (എല്ലാവരും പോകുന്നു) കോമളരാജന്റെ കൈ പിടിച്ചുംകൊണ്ടു ഭുവനദാസ് കോ ട്ടയിൽനിന്ന് ഇറങ്ങിവരുന്നു. കോ-രാ:-നെഞ്ചുതടവി കരഞ്ഞുംകൊണ്ട്)അയ്യോ| അയ്യോ| ഭു-ദാ:-ഹാ ഭഗവാനെ| നിന്റെ കരുണയാൽ ഒരുവിധം രക്ഷ പ്പെട്ടു.സഖേ| കോമളരാജ| സൂക്ഷിയ്ക്കണെ. കോ-രാ:-അയ്യോ| രത്നകാന്തി| നീ എവിടെ| അയ്യോ| നെ ഞ്ചു പൊട്ടുന്നു. ഗീതം ൧൮. കാംബോദി-ആദിതാളം. പല്ലവി. എങ്ങുപോയെൻ മാനേ| അംഗനാമണിയേ അനുപല്ലവി. എങ്ങിനെ,സഹിപ്പു നിന്നുടെ വിയോഗം. (എങ്ങു) ചരണം. അന്നനടയാളേ| കണ്മണി| സുശീലെ| എന്നു കാണും ബാലേ|നിൻ മുഖകമലം. ഭു-ദാ:-എടോ| ഇങ്ങിനെ ആഭാസം കാട്ടിയാൽ അപകടത്തി

ൽ പെടും.നാം വേഷം മാറി പോകാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/27&oldid=169936" എന്ന താളിൽനിന്ന് ശേഖരിച്ചത്