ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

25 കോ-രാ:-എന്തു വേഷം ധരിയ്ക്കുന്നതാണ് നല്ലതു,പറയെ ടോ?നിലയില്ലാതെ ആകുന്നു. ഭു-ദാ:-ഒരു സന്യാസിവേഷം ധരിപ്പാനാണ് എന്റെ പുറ പ്പാടു്. കോ-രാ:-ഒരു ശേടുവിന്റെ വേഷം ഞാനും കെട്ടിക്കളയാം. ഭു-ദാ:-(ആത്മഗതം)ഈ മരണത്തിന്റെകൂടെ നടന്നാൽ ഞാനുമ മോശത്തിലാകും.(പ്രകാശം)എന്നാൽ നാം വേ ഷം മാറി വെവ്വേറെയായി പോകാം. കോ-രാ:-അപ്രകാരം ആവാം. (രണ്ടുപേരും പിരിയുന്നു) അങ്കം 2.രംഗം 3. അനന്തശയനാലോചനമണ്ഡപത്തിൽ ജയപ്രാ പൂന്മാരായ കന്നടസേനാധിപതിയും മന്ത്രിയും സർവ്വാധികാര്യക്കാരും കാര്യവിചാരണ ചെയ്യുന്നു. തടവുകാർ:-(സമീപത്ത് നിൽയ്ക്കുന്നു) ക-മ:-അനന്തശയനനും മന്ത്രിയും മററും കോട്ടയുടെ പിൻ ഭാഗത്തിൽകൂടി ഒളിച്ചു പോയെന്നു മാത്രമെ ഒററുകാർ അറി വു തന്നുള്ളു.സരജ്ഞിനിയെ കിട്ടാത്തതിനാൽ യുദ്ധം ജയി ച്ചതിനുള്ള സന്തോഷം ഇല്ലാതെയായി. രുദ്രൻ:-(സിപ്പോയി)സ്വാമിൻ| കോട്ടയിലുള്ളവരെ പിടിച്ചു കെട്ടുമ്പോൾ കൂട്ടത്തിൽ ഒരു സന്യാസിയും അകപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്നു പ്രായം നന്നെ കുറയുന്നതുകൂടാതെ,കൈക ളിൽ വളകളും കണ്ടു. ക-സേ:-പിടിച്ചു മുമ്പിൽ നിർത്തുക. രുദ്ര:-(തിരഞ്ഞു പിടിച്ചു മുമ്പിൽ നിർത്തുന്നു)ഇതാ സന്യാസി. ക-മ:-ഹേ താപസശ്രേഷ്ഠ| ഭവാൻ ആരാണെന്നു അരുളി ച്ചെയ്താലും.ഈ പോക്കളത്തിൽ അകപ്പെടുവാൻ കാരണ മെന്താണു്? സന്യാ:-(കരഞ്ഞു നില്ക്കുന്നു)

4 *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/28&oldid=169937" എന്ന താളിൽനിന്ന് ശേഖരിച്ചത്