ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

26 ക-മ:-സന്യാസിമാർക്ക് ഇഹലോകചിന്ത വിധിച്ചിട്ടില്ല. കഷ്ട കാലത്തു വ്യസനിയ്ക്കുകയോ ശിഷ്ടകാലത്തു സന്തോഷിയ്ക്കുക യോ ചെയ്യുകയില്ല.പിന്നെ ഇവിടുന്ന് ഇപ്രകാരം വ്യസനി പ്പാൻ സംഗതി എന്തെന്നു കേൾപ്പാൻ ആഗ്രഹമുണ്ട്. സന്യാ:-(ആത്മഗതം)ഞാൻ സന്യാസി തന്നെയാണെന്നു ഖണ്ഡിച്ചു പറഞ്ഞാലും,എന്നെ വിശ്വസിച്ച് എളുപ്പത്തി ൽ വിട്ടയയ്ക്കുകയില്ല.അതിനാൽ ഇങ്ങിനെ പറയാം.(പ്രകാ ശം നമസ്കരിച്ചുംകൊണ്ടു)പ്രഭോ| ദ്രോഹിയ്ക്കരുതെ,ഞാൻ അനന്തശയനമഹാരാജാവിന്റെ മകൾ സാരജ്ഞിനിയാണു്. ക-സേ:-ഓ ഹോ| സന്തോഷം,ബഹുസന്തോഷം| ക-മ:-(ആത്മഗതം)ഈ കുമാരി നമ്മുടെ സ്വാമിയുടെ പ ത്നിയായിരിയ്ക്കേണ്ടവളാകയാൽ ഇങ്ങിനെ പറയാം.(പ്രകാ ശം)ഹേ കന്യകാരത്നമേ| വ്യസനിയ്ക്കരുത്,ആശ്വസിയ്ക്കു.ഭ വതി എന്റെ പുത്രിയ്ക്കു സമം. സാര:-അച്ഛൻ യുദ്ധത്തിൽ തോല്ക്കുമെന്നു കണ്ടപ്പോൾ മ ഹാപാപിനിയായ ഞാൻ ഈ വേഷത്തിൽ ഓടിപ്പോവാൻ ശ്രമിയ്ക്കുകയായിരുന്നു,അപ്പോഴാണ് എന്നെ പിടികിട്ടിയതു്. ക-മ:-ശുഭകാലമടുത്തു.ഒട്ടും വിഷാദിയ്ക്കേണ്ട. ക-സേ:-സഖേ മന്ത്രി| വെറുതെ സമയം കളയരുത്.ഈ രാ ജകന്യകയെ ഉടനെ തിരുമുമ്പാകെ കൊണ്ടുപോകാം. സാര:-പ്രഭോ| എന്നെ രക്ഷിയ്ക്കണേ. ക-സേ:-ഓ രക്ഷിപ്പാൻ ആളെ ആക്കിത്തരാം. (രുദ്രനെ നോക്കി)സിപ്പായി| രഥം കൊണ്ടുവരു. രുദ്ര:-കല്പനപോലെ,പോകുന്നു. ക-മ:-അനന്തശയനപരിപാലനാർത്ഥം സർവ്വാധികാര്യക്കാർ ഇവിടെ വസിയ്ക്കട്ടെ .ഈ കുമാരിയോടുകൂടി നമുക്കു സ്വദേശ ത്തേയ്ക്കു പോകാം ക-സേ:-ഈ നിശ്ചയം ഭേഷായി. സർവ്വാദികാര്യക്കാർ ഉപ രാജാവായിരിയ്ക്കുന്നതു സമ്മതമെന്നു കരുതുന്നു. ക-സർവ്വാ:-നല്ലശിക്ഷ.സമ്മതമല്ലാതെ വരാൻ ഈ അവസ

രത്തിൽ പാടുണ്ടോ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/29&oldid=169938" എന്ന താളിൽനിന്ന് ശേഖരിച്ചത്