ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക-മ_ഈ തടവുകാരുടെ വിചാരണ നിങ്ങൾ ചെയ്തുകൊൾവിൻ. സുഖേന ഇവിടെ വാഴുവാൻ ദൈവം സംഗതി വരുത്തട്ടെ രുദ്ര:_(പ്രവേശിച്ച്) രഥം ഇതാ തെയ്യാറാക്കിയിരിയ്ക്കുന്നു. ക- സേ_ (മന്ത്രിയുടെ ചെകിട്ടിൽ പറഞ്ഞശേഷം, സാരഞ്ജിനിയോടു കോപത്തിൽ) പിതാവിന്റെ രാജ്യം പോക്കാൻ ജനിച്ചവളേ! കണ്ണുനീർ വാർത്തതു മതി.നിന്നാൽ ഞങ്ങൾ എത്ര കഷ്ടപ്പെട്ടു,, ക്ഷണത്തിൽ രഥത്തിൽ കയറൂ സാര:_ (കയറാതെ കരയുന്നു) ക- സർവ്വാ:_ (ആത്മഗതം) ഇവളുടെ ജ്യേഷ്ടത്തി ഈ വിധം ദുസ്വഭാവം നമ്മോടു കാണിയ്ക്കയില്ലായിരിയ്ക്കാം

                                                                ഗീ തം ൧ൻ. ഹിന്തുസ് ഥാനി കാപ്പി_ ആദിതാളം 
                  പല്ലവി            
സാര:_ ആഹാ  ജഗദീശ്വരാ: പരിപാഹിമാം കരുണാ നിധിയെ!                                                                                                                                            

                 അനുപല്ലവി      
    മാലകൽവാൻ  സദാനിന്റെ കാലിണ പൂംമ്പൊടികളേ
  ചാലവേ എൻ മൂർദ്ധ്നിചേർപ്പതീവിധത്തിനോ ശിവനേ:              (ആ)                                                  

. ചരണം

 പൊട്ടിടുന്നേൻ ചീത്തമിന്നീ ദുഷ്ടർ ചെയ്യും ക്രൂരതയാൽ
വിട്ടിടുന്ന ഭാവമില്ല ശിഷ്ടപാല : എൻ വിധിയൊ!                     (ആ)
ബന്ധുവാരു മില്ലാതെയീ അന്ധകാര  മതില്പെട്ടേൻ 
ബന്ധനം ചെയ്തിടുമിന്നി യന്തകന്മാരെൻ പരനേ!                   (ആ)  

ക- സേ:_ എന്ത്, ദുഷ്ടേ! കയറൂ.

  ഭടൻമാരെ! ഈ പിശാചിനേ രഥത്തിൽ വലിച്ചിടുവിൻ.

രുദ്ര:_ (പിടിപ്പാൻ തുനിയുന്നു) സാര:_ (രഥത്തിൽ കയരറിക്കൊണ്ടു ഛി ഛി ദുരാത്മാക്കളേ: നിങ്ങൾ എന്നെ തൊടരുതു.ഞാൻ തന്നെ കയറാം രുദ്ര:_ എന്നാൽ കയറൂ,ഉം. ക- സേ:_ അപ്രകാരമാവാം. ക-മ:_ നാം കൂടെ കയറുകയല്ലെ.

(രണ്ടുപേരും കയറുന്നു)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/30&oldid=169940" എന്ന താളിൽനിന്ന് ശേഖരിച്ചത്