ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

28 ക_മ:_രഥം ഓടിച്ചാലും. രുദ:_(രഥം ഓടിയ്ക്കുന്നു) സാര:_ആ ഹാ ജഗദീശ്വരാ!(രോദിയ്ക്കുന്നു) (കർട്ടൻ വീഴുന്നു) അങ്കം 2. രംഗം 4. അനന്തശയന അരമനം (കന്നട ഉപരാജാവ് ഇരിക്കുന്നു.) (കർട്ടൻ പൊന്തുന്നു) ഉ_രാ:_രത്നകാന്തി,രത്നകാന്തി തന്നെ.അവളെ സ്വാധീനമാക്കണം. സാരഞ്ജിനിയെ രാജാവിന്നു പാടുണ്ടെങ്കിൽ സോദരിയെ ഉപരാജാവായ എനിയ്കും കോള്ളും? (കൈകോടുക്കുന്നു) സേവകൻ:_(പ്രവേശിയ്ക്കുന്നു)റാൻ. ഉ_രാ:_തെക്കെ അറയിൽ ഒരു സ്ത്രീയെ പൂട്ടിയിട്ടിട്ടുണ്ട്. അവളെ ഇവിടെ കോണ്ടുവരിക. സേവ:_സ്വാമിൻ.(തോഴുതു പോകുന്നു) ഉ_രാ:_രത്നകാന്തിയോടു ചതുരുപായങ്ങളിൽ വെച്ചു ഒന്നാമത്തേതുതന്നെ പ്രയോഗിയ്ക്കാം.മറെറല്ലാം തരം പോലെ ആക്കാം. സേവ:_(രത്നകാന്തിയെകൊണ്ടു വിട്ടു )സ്വാമിൻ (പോകുന്നു) ഉ_രാ:_ഹേ സുന്ദരി!അടുത്തുവരു. രത്ന:_(അന്ധാളിച്ചു നില്ക്കുന്നു ) ഉ_രാ:_എന്താണ് ഒരു ഭ്രമം. ഗീതം ൨0.കമാശി _ആദിതാളം. പല്ലവി. ഭീരുഭാവം ദൂരെ വെടിക നീ അനുപല്ലവി.

അനവധി ഗുണഗണ മിയലും മാനിനീ മ​ണി : (ഭീരു)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/31&oldid=169941" എന്ന താളിൽനിന്ന് ശേഖരിച്ചത്