ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

30

                                                                                                                             അനുപല്ലവി 
                                                                                                     നിന്നാൽ  വലഞ്ഞീടുന്നു കുന്നൽ മിഴിയോമലേ!
                                                                                                     ധന്യേവാ! ധന്യേവാ! അന്നഗാമിനി!                                    (നിന്നാൽ)
                                                                                                                          ചരണം
                                                                                                     പന  ശരനിന്നെന്നെ അ തെ കൊന്നീടുന്നു
                                                                                                     തേ രും ,തേ രും, തേ രും, പാലാധരി                                   (നിന്നാൽ)                                                                                                                                           
                                                                                                                 കാമദേവന്റെ ഈ പീഠയിൽനിന്ന് എന്നെ രക്ഷിച്ചാലും .
                                                                                          രത്ന:_ ഒരാളെ മനസാ വരിയ്ക്കിൽ മറ്റൊരാളിൽ പ്രേമം എങ്ങിനെ ജനിയ്ക്കും ? എന്നോടുദയയുണ്ടെ  അദ്ദേഹത്തെ വേളി കഴിച്ചു തന്നാലും .
                                                                                          ഉ:  രാ:_നല്ല കാര്യയ്യം , ഇതുകൊണഅട് എന്റ ആഗ്രഹം സാദ്ധ്യമായോ? സ്ത്രീകൾക്കു ബുദ്ധികുറയും , കേൾക്കു . നാം ഇപ്പഴെ ഇരിക്കുന്നതു ഭവതിയുടെ പിതാവിന്റെ  രാജ്യത്താണ് . അദ്ദേഹത്തിന്നു രാജ്യനഷ്ടം സംഭവിച്ചു , എ   ലും,ഭവതിയ്ക്കു സുഖത്തിനു ഭംഗം ഉണ്ടായിട്ടില്ല. നല്ലകാലം വരുത്തേണമെന്നുവച്ച ജഗദീശ൯ ഭവതിയുടെ എന്റെ അധീനത്തിൽ  അകപ്പെടുത്തിയിരിയ്ക്കുന്നു. അതിൽനിന്നുണ്ടാകുന്ന ഫലം അനുഭവിപ്പാ൯ വൈമുഖ്യം കാണിയ്ക്കുന്നതു ദൈവവിരോധമാണെന്നു പറയേണ്ടതില്ലല്ലോ. 
                                                                                          രത്ന:_ (ആത്മഗതം) കോമളരാജനെ എന്നു കാണും , കല്യാണമെന്നുണ്ടാകും , അതെല്ലാം ആരറിഞ്ഞു! അതിനാൽ അങ്ങിനെ പറയാം . (പ്രകാശം)ജഗധീശതന്റെ ഇഷ്ടത്തിന്ന്  ആരും വിപരീതം പ്രവ൪ത്തിയ്ക്കരുതു്. എനിയ്ക്കു വളരെ ചാ ല്യമുണ്ട് . 
                                                                                          ഉ: രാ:_പ്രിയേ! അതു ഞാ൯ തീ൪ത്തുതരാം. (പിടിപ്പാ൯ തുനിയുന്നു)
                                                                                          രത്ന:_ (കൈ തട്ടുന്നു) ദയചെയ്തു വിവാഹം കഴിക്കുന്നതിന്നു മുമ്പു തൊടരുതു്. 

ഉ: രാ:_(ചിരിച്ചുംകൊണ്ട്) സ്ത്രീ പുരുഷന്മാ൪ അന്യോനം കാമിച്ചു കൈപിടിയ്ക്കുന്നതല്ലേ വിവാഹം? കൊച്ചുകുട്ടികളുടെ കൈപിടിയ്ക്കുന്നതാണോ വിവാഹം? കഷ്ടം! ഇന്ത്യാവാസികൾ ഈവക അന്ധപരമ്പരാസമ്പ്രടായത്തിൽനിന്ന് എന്നു വേ൪വ്വിടും!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/33&oldid=169943" എന്ന താളിൽനിന്ന് ശേഖരിച്ചത്