ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

32 സേവഃ-ഒരു ചെറുപ്പക്കാരിയും ഉണ്ടു്. കഃ രാഃ-ശല്യമേ! അതു മുമ്പു പറയായിരുന്നില്ലെ? ഓടിപ്പോയി ഇങ്ങോട്ടു വരുവാൻ പറക. സേവഃ-കല്പനപോലെ(പോകുന്നു) മന്ത്രിഃ- }

          (സാരഞ്ജിനിയുമായി പ്രവേശിച്ച്)

സേനാഃ-}

     ഗീതം ൨൫. അമീർകല്യാണി-ആദിതാളം.
                         പല്ലവി
മന്നവാ!നിൻ പഗകമലം ശരണം ശരണം ശരണം ശരണം
                      അനുപല്ലവി
അന്നരുളിയ നന്മുറപോൽ ചെന്നനന്തശയനപുരിയിൽ
         പടുതയധിക മുടയ ഞങ്ങൾ                                               (മന്നവാ)
               ചരണങ്ങൾ
​ഊനമെന്നിയെ ജയിച്ചു മാനിയെ കൈ പിടിച്ചു 

വന്നേൻ പാദശരണമടവാൻ (മന്നവാ സേനഃ-ദീനബന്ധോ! യുക്തികൊണ്ടും മഹിതമാം നിൻ കരുണ

 കൊണ്ടും ഉടനുടൻ സഫലമായി                                                 (മന്നവാ)
     നിന്തിരുവടിയുടെ കടാക്ഷമുണ്ടെങ്കിൽ അടിയങ്ങൾക്ക് എന്താണ് അസാദ്ധ്യമായിട്ടുള്ളതു്?

കഃ രാഃ-ഹാ! ഹാ! നാം ആനന്ദചിത്തനായി ഭവിയ്ക്കുന്നു. സാരഞ്ജിനിയുടെ സന്ദർശനത്തിന്നു നിങ്ങൾ സംഗതിവരുത്തിയല്ലോ. (ആത്മഗതം) സാരഞ്ജിനീദർശനത്തിന്നു സംഗതി വരുത്തിയതുകൊണ്ടും തദാലിംഗനത്തിന്ന് ഇവരുടെ സംഭാഷണം വിഘ്നമായി വരുന്നതുകൊണ്ടും ഇവർ ഒരേ സമയത്തുതന്നെ എനിയ്ക്കു പ്രിയകാരികളും അപ്രിയകാരികളുമായിത്തിർന്നിരിയ്ക്കുന്നു. അതുകൊണ്ട് ഇങ്ങനെ പറയുക തന്നെ. (പ്രകാശം) ഹേ! മന്ത്രിപുംഗവാ! സേനാപതേ! നല്ലത്, നല്ലത്; വളരെ സന്തോഷം. യുദ്ധചരിശ്രമംകൊണ്ടും അദ്ധ്വഖേദംകൊണ്ടും നിങ്ങൾ വള്ളരെ ക്ഷീണന്മാരായിരിയ്ക്കുന്നു. ചെന്നു വിശ്രമിയ്ക്കുവിൻ! മന്ത്രിഃ-എന്നാൽ വഴിയെ വന്നു കണ്ടുകൊള്ളാം (പോകുന്നു)

(രണ്ടുപേരും പോകുന്നു)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/35&oldid=169945" എന്ന താളിൽനിന്ന് ശേഖരിച്ചത്