ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

33 ക-രാ:_ ഗീതം ൨൬ വേകട_രൂപകം

                                                                        പല്ലവി
                                     ഇവൾ താ  നിവൾ താൻ  സമരത്തിൽ ഹേതുഭൂതം
                                                                   അനുപല്ലവി
                                 ഭൂവനേ  സുമുഖി ഇവൾ  താൻ
                                                                    ചരണം
                            അവനിയതിലൊരു  തരുണി ഇന്നി-
                            ക്കുവല  യാക്ഷിയ്കെതിരായ്  നഹിമമ                      
                                       പരമ ഭാഗ്യ  മതരികെ വന്നിതു 
                                       തരുണി മണിയിവളരികെ വരികയാൽ                          (ഇവൾ)
                                      
                                           ഹേ! കന്യകാരത്നമേ! ഇവിടെ വന്നിരിയ്ക്കാം. എ
                            ന്താണൊരു ശങ്ക? വിരോധമില്ല. വരൂ! വരൂ! (അടുത്തു ചെല്ലുന്നു.)
                    സാര:-(മാറിക്കളയുന്നു)
                   ക: രാ:_അന്നമേ!പ്രയാണത്തിൽ വല്ല സുഖക്കേടും നേരിട്ടോ?
                     വഴിയിവെച്ചു വല്ലവരും  ഉപദ്രവിച്ചോ?വന്നിരിയ്കാം വരൂ!
                   സാര:_(ആത്മഗതം) ജഗദീശാ!നിരാധരനായ ഞാൻ ഇദ്ദേ
                  ഹത്തോട് എന്തു പറയട്ടെ.(പ്രകാശം) മഹാരാജാവേ!ഈ
                  അഗതി  ദുഃഖിതയായിരിക്കുന്നു. മഹാരാജാവായിരുന്ന എ
                  ന്റെ പിതാവു യുദ്ധത്തിൽ  പരാജിതനായി.ഞാനും സോദരിയും
                  അടിമകളായും ഭവിച്ചു.ഒത്തവണ്ണം ചിത്താനന്ദത്തോ
                  ടുകൂടി പറന്നു നടക്കുന്ന തത്തയെ കൂട്ടിലടച്ചാൽ ജീവകാ
                  ലം വ്യർത്ഥമാകുന്നു. അത്രമാത്രമല്ല, അത്യന്തം  ദുഃഖത്തി
                 ന്നും പാത്രമാകുന്നു.അപ്രകാരം ഈ അഗതിയുടെ അവസ്ഥ
                 യും ആയിരിയ്ക്കുന്നു. ഹേ മഹാരാജാവേ!എന്റെ പിതാവി
                നാലോ എന്നാലോ എന്ത് അപരാധം  ചെയ്യപ്പെട്ടു?

ക: രാ:_ഹേ!മനോമണിയേ!തത്തയുടെ കൌതുകംതന്നെ ബ

      ന്ധനത്തിന്നു കാരണം. അപരാധമല്ല.
                        ഗീതം ൨൭. മുഖാരി-ചായ്പ.
                              പല്ലവി

കോമളാംഗി! ഇന്നിമേലിൽ രാജപത്നി നീയെടോ!

5*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/36&oldid=169946" എന്ന താളിൽനിന്ന് ശേഖരിച്ചത്